പ്ലസ് വൺ: രണ്ടാം സപ്ലിമെന്ററിയിൽ 6791 പേർക്ക് കൂടി അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ പ്രഖ്യാപിച്ച അവസാന അലോട്ട്മെന്റായ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 24,218 അപേക്ഷകരിൽ 6791 പേർക്ക് അലോട്ട്മെന്റ്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നുള്ള 20,224 അപേക്ഷകരിൽ 4440 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഈ ജില്ലകളിൽ ഇനിയും സീറ്റ് ലഭിക്കാനുള്ളത് 15,784 പേർക്ക്. ഇതിൽ 8338 പേരും മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ ഇനി ശേഷിക്കുന്നത് 23 സീറ്റുകൾ മാത്രമാണ്.
പാലക്കാട് ജില്ലയിൽ 3908 അപേക്ഷകരിൽ 820 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. സീറ്റ് ലഭിക്കാത്ത 3088 പേർക്കായി ജില്ലയിൽ ഇനിയുള്ളത് 145 സീറ്റുകൾ മാത്രം. കോഴിക്കോട് ജില്ലയിൽ 3206 അപേക്ഷകരിൽ 989 പേർക്കാണ് അലോട്ട്മെന്റ്.
സീറ്റില്ലാതെ പുറത്തുനിൽക്കുന്ന 2217 പേർക്ക് ജില്ലയിൽ ബാക്കിയുള്ളത് 64 സീറ്റുകൾ. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റോടെ പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച അഞ്ച് അലോട്ട്മെന്റുകളും പൂർത്തിയായി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്ക് കൂടുതൽ താൽക്കാലിക ബാച്ചുകൾക്കായി വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തത് അടുത്ത മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചാൽ ഈ സീറ്റുകളിലേക്ക് ഓപ്ഷൻ സ്വീകരിച്ച് അലോട്ട്മെന്റ് നടത്തണം. രണ്ടാം സപ്ലിമെന്ററി ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ പ്രവേശനം നേടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.