Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാറ്റങ്ങളോടെ പ്ലസ്​...

മാറ്റങ്ങളോടെ പ്ലസ്​ വൺ പ്രവേശനം; കരുതലോടെ ഒരുങ്ങാം, വി.എച്ച്​.എസ്​.ഇ അപേക്ഷ 24 മുതൽ

text_fields
bookmark_border
image
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനു ഒാൺലൈൻ അപേക്ഷ സമർപ്പണം ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടത്താം. ട്രയൽ​ സെപ്​റ്റംബർ ഏഴിനും ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും.

സർക്കാർ ഹയർസെക്കൻഡറി സ്​കൂളുകളിലെ മുഴുവൻ സീറ്റും എയ്​ഡഡ്​ സ്​കൂളുകളിലെ മ​ാനേജ്​മെൻറ്​/ കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ഒഴികെയുള്ളവയുമാണ്​ സർക്കാർ​ ഏകജാലക പ്രവേശന പരിധിയിൽ വരുന്നത്​. മാനേജ്​മെൻറ്​, കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന്​ അതത്​ സ്​കൂളുകളിൽ അപേക്ഷിക്കണം. മുൻവർഷങ്ങളിൽനിന്ന്​ ഭേദഗതികളോടെയാണ്​ ഇത്തവണ പ്രോസ്​പെക്​ടസ്​​.

മാറ്റങ്ങൾ അറിഞ്ഞിരിക്കാം

പ്ലസ്​ വൺ പ്രവേശനത്തിന്​ ബോണസ്​ പോയൻറിന്​ മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ്​ പോയൻറ്​ ഉണ്ടായാലും പരാമവധി പത്ത്​ വരെയായി നിജപ്പെടുത്തി​. നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്​പോർട്​സ്​ കൗൺസിൽ സർട്ടിഫിക്കറ്റ്​ വേണം.

* എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്​സ്​ അംഗങ്ങൾക്ക്​ ഇൗ വർഷം മുതൽ ഒരു ബോണസ്​ പോയൻറ്​ ലഭിക്കും.

* ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്​ഡഡ്​ സ്​കൂളുകളിൽ മ​ാനേജ്​മെൻറ്​ ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്​മെൻറ്​ ക്വോട്ട, പത്ത്​ ശതമാനം ബന്ധപ്പെട്ട കമ്യൂണിറ്റി ക്വോട്ട എന്ന രീതിയിലാണ്​ പ്രവേശനം. കമ്യൂണിറ്റി ക്വോട്ടയിലേക്ക്​ സ്​കൂൾ മാനേജ്​മെൻറ്​ സമുദായത്തിലെ കുട്ടികൾക്ക്​ മെറിറ്റടിസ്ഥാനത്തിലാണ്​ പ്രവേശനം.

പ്രവേശന യോഗ്യത

എസ്​.എസ്​.എൽ.സി (കേരള സിലബസ്​), സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ, ടി.എച്ച്​.എസ്​.എൽ.സി വിജയികൾക്കും തത്തുല്യ പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയി​ലെ ഒാരോ പേപ്പറിനും കുറഞ്ഞത്​ ഡി പ്ലസ്​ ഗ്രേഡോ തത്തുല്യ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ്​ രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ്​ സ്​കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷമായിരിക്കും ​ പരിഗണിക്കുക. 2021 ജൂൺ ഒന്നിന്​ 15 വയസ്സ്​​ പൂർത്തിയാകണം. 20 വയസ്സ്​​ കവിയരുത്​.

കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന്​ എസ്​.എസ്​.എൽ.സി വിജയിക്കുന്നവർക്ക്​ കുറഞ്ഞ ​പ്രായപരിധിയില്ല. മറ്റ്​ ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക്​ കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ്​ മാസം വരെ ഇളവിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക്​ അധികാരമുണ്ട്​.

പട്ടിക ജാതി^വർഗ വിഭാഗ അപേക്ഷകർക്ക്​ ഉയർന്ന പ്രായപരിധിയിൽ രണ്ട്​ വർഷംവരെ ഇളവ്​ അനുവദിക്കും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക്​ 25 വയസ്സുവരെ അപേക്ഷിക്കാം.

അപേക്ഷാ സമർപ്പണത്തിന്​ കാൻഡിഡേറ്റ്​ ലോഗിൻ

www.admission.dge.kerala.gov.inലെ 'Click for Higher Secondary Admission' എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കണം. മൊബൈൽ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്​വേഡ്​ നൽകി സൃഷ്​ടിക്കുന്ന കാൻഡിഡേറ്റ്​ ലോഗിനിലൂടെ ആയിരിക്കും അപേക്ഷ സമർപ്പണവും തുടർ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്​. അപേക്ഷ സമർപ്പണം, പരിശോധന, ട്രയൽ അലോട്ട്​മെൻറ്​, ഒാപ്​ഷൻ പുനഃക്രമീകരണം, അലോട്ട്​മെൻറ്​ പരിശോധന, രേഖ സമർപ്പണം, ഫീസ്​ ഒടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക്​ കാൻഡിഡേറ്റ്​ ലോഗിൻ അനിവാര്യമാണ്​.

കാൻഡിഡേറ്റ്​ ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകർക്ക്​ സ്വന്തമായി അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്​കീം 'others' വിഭാഗത്തിൽ വരുന്നവർ മാർക്ക്​ ലിസ്​റ്റ്​/ സർട്ടിഫിക്കറ്റ്​, തുല്യത സർട്ടിഫിക്കറ്റ്​ എന്നിവയുടെ സ്​കാൻ ചെയ്​ത പകർപ്പ്​ (100 കെ.ബിയിൽ കവിയാത്ത പി.ഡി.എഫ്​ ഫോർമാറ്റിൽ) അപേക്ഷയോടൊപ്പം അപ്​ലോഡ്​ ചെയ്യണം. ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക്​ അർഹരായവർ മെഡിക്കൽ ബോർഡ്​ സർട്ടിഫിക്കറ്റ്​ സ്​കാൻ ചെയ്​ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്​) അപ്​ലോഡ്​ ചെയ്യണം.

അപേക്ഷ സമർപ്പണവും ഒാപ്​ഷനും

അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷ സ്കീം, രജിസ്​റ്റർ നമ്പർ, മാസം, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ നൽകിയശേഷം 'Application Submission Mode' (സ്വന്തമായോ/ സ്​കൂൾ സഹായക കേന്ദ്രം/ മറ്റ്​ രീതി) തെരഞ്ഞെടുത്ത്​ സെക്യൂരിറ്റി ക്യാപ്​ച ടൈപ്പ്​ ചെയ്​ത്​ സബ്​മിറ്റ്​ ​ചെയ്യണം. ഇതിനുശേഷം ഒാൺൈലൻ അ​േപക്ഷ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരങ്ങൾ നൽകണം.

അപേക്ഷക​െൻറ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് പോയൻറ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയൻറ് നൽകിയാൽ ഒാപ്ഷൻ നൽകുന്ന പേജിലെത്തും.

പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഒാപ്ഷൻ. അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്​ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഒാപ്ഷനായി നൽകണം. ആദ്യ ഒാപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഒാപ്ഷനായി നൽകണം. പ്രവേശനസാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റി (www.hscap.kerala.gov.in) ലുണ്ട്. സമർപ്പിച്ച ഏതെങ്കിലും ഒാപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിച്ചാൽ ശേഷം ഒാപ്​ഷനുകൾ റദ്ദാകും. മുകളിലുള്ള ഒാപ്​ഷനുകൾ (ഹയർ ഒാപ്​ഷൻ) നിലനിൽക്കും.

ഒാപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി സമർപ്പണം പൂർത്തിയാക്കണം.

ഒന്നിൽ കൂടുതൽ വേണ്ട

ഒരു റവന്യൂ ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കരുത്​. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഒാരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷ പ്രിൻറൗട്ട്​ മുൻവർഷങ്ങളിലെ പോലെ വെരിഫിക്കേഷനായി സ്​കൂളുകളിൽ നൽകേണ്ട. അപേക്ഷാ ഫീസ്​ 25 രൂപ പ്രവേശന സമയത്തെ ഫീസിനൊപ്പം നൽകിയാൽ മതി.

അപേക്ഷ സ്കൂൾ വഴിയും

അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ച ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗി​േച്ചാ അപേക്ഷ സമർപ്പിക്കാം. പുറമെ പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും ​ ഉപയോഗിക്കാം.

പ്രവേശന സമയക്രമം

അപേക്ഷ സമർപ്പണം ^ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ, ട്രയൽ ^സെപ്​റ്റംബർ ഏഴ്​ , ആദ്യ അലോട്ട്​മെൻറ് ^സെപ്​റ്റംബർ 13, മുഖ്യ അലോട്ട്​മെൻറ് (രണ്ടാം അലോട്ട്​മെൻറ്​) അവസാനിക്കുന്നത്​ ^സെപ്​റ്റംബർ 29, സപ്ലിമെൻററി അലോട്ട്​മെൻറ്​ ഘട്ടം ഒക്​ടോബർ ആറ്​ മുതൽ നവംബർ 15 വരെ. ക്ലാസ്​ തുടങ്ങുന്നത്​ -സർക്കാർ തീരുമാനത്തിനനുസരിച്ച്​.

സ്പോർട്സ് ​േക്വാട്ട

സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും ^ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ എട്ടുവരെ, ഒാൺലൈൻ രജിസ്​ട്രേഷൻ ^ആഗസ്​റ്റ്​ 31- സെപ്​റ്റംബർ ഒമ്പത്​, ഒന്നാം അലോട്ട്​മെൻറ് ^സെപ്​റ്റംബർ 13, മുഖ്യ അലോട്ട്​മെൻറ് അവസാനിക്കുന്നത് ^സെപ്​റ്റംബർ 23, കമ്യൂണിറ്റി ​േക്വാട്ട, ഡാറ്റാ എൻട്രി -സെപ്​റ്റംബർ 10-20, റാങ്ക് പട്ടിക ^സെപ്​റ്റംബർ 22, പ്രവേശനം ആരംഭിക്കുന്നത് ^സെപ്​റ്റംബർ 23, മാനേജ്മെൻറ് ​േക്വാട്ട / അൺ എയ്ഡഡ്, പ്രവേശനം ^സെപ്​റ്റംബർ 22 -29

ട്രയൽ അലോട്ട്​മെൻറ്​

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്താൻ​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കും​ മുമ്പ്​ ട്രയൽ അലോട്ട്​മെൻറ്​ നടത്തും. ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ച​േ​ശഷം അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും.

അലോട്ട്​മെൻറ്​ പ്രക്രിയ

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും. ഒന്നാം അലോട്ട്​മെൻറിൽ ഉയർന്ന ഒാപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. എന്നാൽ, മുഖ്യഅലോട്ട്​മെൻറ്​ ഘട്ടത്തോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തണം. മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഒാപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല. അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​േകാംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര/ താൽക്കാലിക പ്രവേശനം

ഒന്നാം ഒാപ്​ഷൻ പ്രകാരം അലോട്ട്​മെൻറ്​ ലഭിക്കുന്ന വിദ്യാർഥികൾ ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും. ഇൗ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല. താഴ്​ന്ന ഒാപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഒാപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഇൗഘട്ടത്തിൽ ഫീസടക്കേണ്ട. മെച്ചപ്പെട്ട ഒാപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി. കോവിഡ്​ സാഹചര്യത്തിൽ ഒാൺലൈനായി പ്രവേശനം നേടുന്നതിനും ഇ^പേമെൻറിലൂടെ ഫീസടക്കുന്നതിനുമുള്ള സൗകര്യവും കാൻഡിഡേറ്റ്​ ലോഗിനിൽ ലഭ്യമാകും.

വി.എച്ച്​.എസ്​.ഇ അപേക്ഷ 24 മുതൽ
വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിന്​ ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ ഒാൺലൈനായി അപേക്ഷിക്കാം. ട്രയൽ സെപ്​റ്റംബർ ഏഴിനും​ ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in വെബ്​സൈറ്റിൽ പ്രവേശിച്ചശേഷം 'Click for Higher Secondary (Vocational) Admission' എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ അപേക്ഷ സമർപ്പിക്കാം. സംസ്ഥാന​െത്ത 389 വി.എച്ച്​.എസ്​.ഇകളിൽ ഏകജാലകത്തിലൂടെയാണ്​ പ്രവേശനം. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്​. ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട്​ (എൻ.എസ്​.ക്യു.എഫ്​) പ്രകാരമുള്ള 48 സ്​കിൽ കോഴ്​സുകൾ വി.എച്ച്​.എസ്​.ഇ പ്രത്യേകതയാണ്​. വിദ്യാർഥികളെ സഹായിക്കാൻ സ്​കൂളുകളിൽ ഹെൽപ്​ ഡെസ്​ക്​ പ്രവർത്തിക്കും. പ്രോസ്​പെക്​ടസ്​ vhscap.kerala.gov.in ൽ​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneVHSE courses
News Summary - Plus One access with changes; VHSE application from 24
Next Story