പ്ലസ് വൺ പ്രവേശനം; 10 ശതമാനം സീറ്റ് കവർന്ന് മാനേജ്മെൻറ് േക്വാട്ട തട്ടിപ്പ്
text_fieldsതിരുവനന്തപുരം: സർക്കാർ ഉത്തരവിലൂടെ നിശ്ചയിച്ചതിലും 10 ശതമാനം അധികം സീറ്റുകൾ കവർന്നെടുത്ത് എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് േക്വാട്ട സീറ്റ് തട്ടിപ്പ്.
മുന്നാക്ക മാനേജ്മെൻറുകൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലാണ് നിശ്ചയിച്ചതിലും അധികം സീറ്റുകൾ മാനേജ്മെൻറ് േക്വാട്ടയിൽ നികത്തുന്നത്. 20 ശതമാനം സീറ്റുകൾ മാത്രമാണ് മാനേജ്മെൻറ് േക്വാട്ടയിൽ നികത്തേണ്ടത്.
എന്നാൽ, മുന്നാക്ക മാനേജ്മെൻറുകൾ 30 ശതമാനമാണ് മാനേജ്മെൻറ് േക്വാട്ടയിൽ നികത്തുന്നത്. അധിക സീറ്റുകൾ കവർന്നെടുത്തുള്ള മാനേജ്മെൻറുകളുടെ സീറ്റ് കച്ചവടത്തിനു നേരെ വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് കണ്ണടയ്ക്കുകയാണ്.
ഹയർ സെക്കൻഡറി സ്കൂളുകളിലെ സീറ്റ് വിഹിതം സംബന്ധിച്ച് 1991 ഫെബ്രുവരി 27നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുപ്രകാരം മുന്നാക്ക മാനേജ്മെൻറുകൾ നടത്തുന്ന എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 50 ശതമാനം സീറ്റുകൾ ഒാപൺ മെറിറ്റിലാണ്.
20 ശതമാനം മാനേജ്മെൻറ് േക്വാട്ടയും 10 ശതമാനം സ്കൂൾ മാനേജ്മെൻറ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ വിദ്യാർഥികൾക്കുള്ള കമ്യൂണിറ്റി േക്വാട്ടയുമാണ്. 12 ശതമാനം എസ്.സി, എട്ട് ശതമാനം എസ്.ടി സംവരണവുമാണ്. സ്കൂൾ മാനേജ്മെൻറ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ട 10 ശതമാനം സീറ്റാണ് ഇൗ മാനേജ്മെൻറുകൾ വർഷങ്ങളായി കവർന്നെടുത്ത് പ്രവേശനം നൽകുന്നത്.
50 വിദ്യാർഥികളുള്ള ഒാരോ ബാച്ചിൽനിന്ന് മാനേജ്മെൻറ് കവർന്നെടുക്കുന്നത് അഞ്ചുവീതം സീറ്റുകൾ. പല മാനേജ്മെൻറുകളും വൻ തുക തലവരി വാങ്ങിയാണ് മാനേജ്മെൻറ് േക്വാട്ട പ്രവേശനം. 1991ലെ സർക്കാർ ഉത്തരവ് പ്രകാരം ന്യൂനപക്ഷ/പിന്നാക്ക മാനേജ്മെൻറുകൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിൽ 40 ശതമാനമാണ് ഒാപൺ മെറിറ്റ് സീറ്റ്.
20 ശതമാനം സീറ്റ് മാനേജ്മെൻറ് േക്വാട്ടയിലും 20 ശതമാനം മാനേജ്മെൻറ് പ്രതിനിധീകരിക്കുന്ന സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിലും പ്രവേശനം നൽകണം.
12 ശതമാനം എസ്.സി, എട്ട് ശതമാനം എസ്.ടി സംവരണവുമാണ്. ന്യൂനപക്ഷ/ പിന്നാക്ക മാനേജ്മെൻറ് സ്കൂളുകളിൽ സർക്കാർ ഉത്തരവ് പ്രകാരം 20 ശതമാനം കമ്യൂണിറ്റി േക്വാട്ട അനുവദിക്കുേമ്പാഴാണ് ഇതര മാനേജ്മെൻറുകൾ അവരുടെ സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നൽകേണ്ട 10 ശതമാനം സീറ്റ് കൂടി കവർന്ന് മാനേജ്മെൻറ് േക്വാട്ടയിലേക്ക് മാറ്റിയിരിക്കുന്നത്.
വർഷങ്ങളായി തുടരുന്ന മാനേജ്മെൻറ് േക്വാട്ട സീറ്റ് തട്ടിപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വിദ്യാഭ്യാസ വകുപ്പിെൻറ ശ്രദ്ധയിൽകൊണ്ടുവന്നെങ്കിലും തിരുത്തൽ നടപടിയുണ്ടായിട്ടില്ല. 30 ശതമാനം സീറ്റുകളാണ് ഇത്തരം സ്കൂളുകളിൽ മാനേജ്മെൻറ് േക്വാട്ട സീറ്റുകളായി പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
1991ലെ ഉത്തരവിൽ മാറ്റം വരുത്താതെയും പ്രത്യേകം സർക്കാർ ഉത്തരവില്ലാതെയുമാണ് ഉദ്യോഗസ്ഥതലത്തിൽ പ്രോസ്പെക്ടസിൽ കൂട്ടിച്ചേർത്ത പഴുതിൽ മാനേജ്മെൻറുകൾക്ക് സീറ്റ് കച്ചവടം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.