പ്ലസ് വൺ: കെണ്ടയ്ൻമെൻറ് സോണിലുള്ളവർക്ക് ഒാൺലൈനായും പ്രവേശനം നേടാം
text_fieldsതിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനം നേടാൻ കഴിയാത്തവർക്കായി ഒാൺലൈൻ പ്രവേശന സൗകര്യമൊരുക്കും.കെണ്ടയ്ൻമെൻറ് സോണിലുള്ളവർ, കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് ഇൗ മാസം 17 മുതൽ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് സൗകര്യമൊരുക്കുന്നത്.
കാൻഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്ലോഡ് ചെയ്യാം.ഒന്നാം ഒാപ്ഷനിലുള്ളവർ സ്ഥിര പ്രവേശനത്തിനും അല്ലാത്തവർ സ്ഥിര പ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. ഒാൺലൈനായി ജോയിൻ ചെയ്യാൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ അലോട്ട്മെൻറ് ലഭിച്ച സ്കൂൾ പ്രിൻസിപ്പലിെൻറ ലോഗിനിൽ ഇവ ലഭ്യമാകും.
പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ ഒാൺലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും.പ്രിൻസിപ്പലിെൻറ അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്ക്കേണ്ട തുക ഒാൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഒാൺലൈൻ പ്രവേശനം നേടുന്നവർ സ്കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ് രേഖകളും പി.ഡി അക്കൗണ്ടിൽ അടയ്ക്കേണ്ട ഫീസും പ്രിൻസിപ്പലിന് സമർപ്പിക്കണം.
അധിക ഫീസിൽ നടപടി; പരിശോധനക്ക് സ്ക്വാഡ്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് നിശ്ചയിച്ച ഫീസിലും അധികമായി തുക ഇൗടാക്കുന്ന സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പല സ്കൂളുകളും അധിക തുക വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് നടപടി. അനധികൃത പണപ്പിരിവ് തടയാൻ സംസ്ഥാന/ ജില്ല തലത്തിൽ സ്ക്വാഡുകൾ രൂപവത്കരിച്ച് സ്കൂളുകളിൽ മിന്നൽ പരിശോധന ആരംഭിച്ചു. അലോട്ട്െമൻറ് ലെറ്ററിൽ സൂചിപ്പിച്ച ഫീസല്ലാതെ മറ്റൊരുതരത്തിലുള്ള ഫീസും രക്ഷാകർത്താക്കൾ നൽകേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
അനധികൃത പണപ്പിരിവ് ശ്രദ്ധയിൽപെട്ടാൽ ഫോൺ വഴിയോ ഇ.മെയിലായോ പരാതി അറിയിക്കാം. ഇ.മെയിൽ: ictcelldhse@gmail.com, പൊതുവിദ്യാഭ്യാസ ഡയറക്ടർ: 0471 2320714, ജോയൻറ് ഡയറക്ടർ (അക്കാദമിക്): 0471 2323198, സീനിയർ ഫിനാൻസ് ഒാഫിസർ: 0471 2320928, െഎ.സി.ടി സെൽ കോഒാഡിനേറ്റർ: 0471 2529855.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.