പ്ലസ് വൺ ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച; പ്രവേശനം 19 വരെ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് 14ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. പട്ടിക പ്രകാരം 14 മുതൽ 19 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടാം.
അലോട്ട്മെൻറ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് പരിശോധിക്കാം. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് അലോട്ട്മെൻറ് സ്റ്റാറ്റസ് എസ്.എം.എസായി ലഭിക്കും.
അലോട്ട്മെൻറ് ലഭിച്ചവർ അലോട്ട്മെൻറ് ലെറ്ററിലുള്ള തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിലെത്തണം. ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരംപ്രവേശനം നേടണം.
മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരം പ്രവേശനമോ നേടാവുന്നതാണ്.
ഒാൺലൈനായോ, സ്കൂളുകളിലോ ഫീസടയ്ക്കാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഒാപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളുകളിൽ തന്നെയാണ് നൽകേണ്ടത്.
അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെൻറിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാം അലോട്ട്മെൻറിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ അപേക്ഷ സമർപ്പിക്കാം. സ്പോർട്സ് േക്വാട്ട അലോട്ട്മെൻറും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login -Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. ഇതുവരെയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ ശനിയാഴ്ച വൈകീട്ട് അഞ്ചിനു മുമ്പായി പൂർത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.