പ്ലസ് വൺ പ്രവേശനം: സപ്ലിമെൻററി അലോട്ട്മെൻറ് കഴിഞ്ഞിട്ടും മലബാറിൽ വിദ്യാർഥികൾ പുറത്ത്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ അവസാന ഘട്ടത്തിലെത്തിയിട്ടും വടക്കൻ ജില്ലകളിൽ സീറ്റ് ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ. ചില ജില്ലകളിൽ വിദ്യാർഥികളില്ലാതെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആയിരത്തിൽ അധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിലെ ജില്ലകളിൽ വിദ്യാർഥികൾ ഇപ്പോഴും പുറത്തുനിൽക്കുന്നത്. മുഖ്യ അലോട്ട്മെൻറ് പൂർത്തിയാക്കി അവശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ പുതുക്കി വാങ്ങിയ ശേഷം ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോഴാണ് സീറ്റ് ക്ഷാമത്തിെൻറ അവസാനചിത്രം തെളിഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് സീറ്റ്. ഇവിടെ സപ്ലിമെൻററി അലോട്ട്മെൻറിനായി അവശേഷിച്ചിരുന്നത് 4812 സീറ്റുകളായിരുന്നു. ഇതിലേക്ക് 23,204 വിദ്യാർഥികൾ അപേക്ഷ പുതുക്കി നൽകി. 4859 പേർക്ക് അലോട്ട്മെൻറ് നൽകി. അവശേഷിക്കുന്നത് 18,345 വിദ്യാർഥികൾ. കോഴിക്കോട് ജില്ലയിൽ 3873 സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷിച്ചവർ 12,916 ആയിരുന്നു. ഇതിൽ 3888 പേർക്ക് അലോട്ട്മെൻറ് നൽകിയിട്ടും 9028 പേർ പുറത്തുതന്നെ. പാലക്കാട് ജില്ലയിൽ 2516 സീറ്റുകളിലേക്ക് അപേക്ഷിച്ചത് 11,410 പേർ. 2514 പേർക്ക് അലോട്ട്മെൻറ് നൽകി. അവശേഷിക്കുന്ന രണ്ട് സീറ്റുകളിലേക്ക് 8896 പേർ ബാക്കി. പത്തനംതിട്ട ജില്ലയിൽ സപ്ലിമെൻററി അലോട്ട്മെൻറിനായി അവശേഷിച്ചത് 2465 സീറ്റുകളായിരുന്നു. 962 പേർ അപേക്ഷിച്ചു. 927 പേർക്ക് അലോട്ട്മെൻറ് നൽകിയപ്പോൾ അവശേഷിക്കുന്നത് 1538 സീറ്റുകൾ. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായാണ് ഇത്ര സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. ഇതിനു പുറമേയാണ് അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റൊഴിവ്.
വടക്കൻ ജില്ലകളിലെ സീറ്റ് ക്ഷാമത്തിെൻറ കണക്ക് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽനിന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് ശേഖരിച്ചിരുന്നു. എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഇതര ഉപരിപഠനകോഴ്സ് പ്രവേശനവും ഏറക്കുറെ അവസാനിച്ചിരിക്കേയാണ് വടക്കൻ ജില്ലകളിൽ ഇത്രയധികം കുട്ടികൾ പ്രവേശനം നേടാതിരിക്കുന്നത്. മിക്ക ജില്ലകളിലും അൺഎയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുണ്ടെങ്കിലും വൻ തുക ഫീസ് നൽകണമെന്നതിനാൽ വിദ്യാർഥികൾ ചേരുന്നില്ല. വടക്കൻ ജില്ലകളിലെ അൺഎയ്ഡഡ് സ്കൂളുകളിലെ സീറ്റൊഴിവ് ചൂണ്ടിക്കാട്ടി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികൾ പുറത്തുനിൽക്കുന്ന കണക്ക് മറച്ചുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.