പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഇന്ന്
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയൽ അലോട്ട്മെന്റ്. അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം.
വിദ്യാർഥികൾ സമർപ്പിച്ച ഓപ്ഷനുകളിൽ ഉൾപ്പെടെ മാറ്റംവരുത്താം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ പിന്നീട് അവസരം ലഭിക്കില്ല.അപേക്ഷകർക്ക് സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ് ഡെസ്ക്കുകളിൽനിന്ന് സാങ്കേതിക സഹായം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.