Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ അപേക്ഷ...

പ്ലസ്​ വൺ അപേക്ഷ സമർപ്പണം 20 വരെ നീട്ടി; പ്രോസ്​പെക്​ടസിൽ ഭേദഗതി

text_fields
bookmark_border
പ്ലസ്​ വൺ അപേക്ഷ സമർപ്പണം 20 വരെ നീട്ടി; പ്രോസ്​പെക്​ടസിൽ ഭേദഗതി
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശന അപേക്ഷ സമർപ്പണം ആഗസ്​റ്റ്​14ൽ നിന്ന്​ 20 വരെ നീട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്​ (ഇ.ഡബ്ല്യു.എസ്​) പത്ത്​ ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്​ ഇറങ്ങിയ സാഹചര്യത്തിലാണിത്​.

പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തി. ട്രയൽ അലോട്ട്​മെൻറ്​​ 24ലേക്കും ഒന്നാം അലോട്ട്​മെൻറ്​ സെപ്​റ്റംബർ ഏഴിലേക്കും നീട്ടി. മുഖ്യ അലോട്ട്​മെൻറ്​ സെപ്​റ്റംബർ 29ന്​ അവസാനിക്കും. ഒക്​ടോബർ മൂന്നുമുതൽ 23 വരെയായിരിക്കും സപ്ലിമെൻററി അലോട്ട്​മെൻറ്​. ഒക്​ടോബർ 23ന്​ പ്രവേശനം അവസാനിപ്പിക്കും.

പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്​പെക്​ടസിലും ഭേദഗതി വരുത്തി. ​പ്രോസ്​പെക്​ടസി​െൻറ അനുബന്ധം ഒന്ന്​ മാതൃകയിലുള്ള സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ അനുബന്ധം രണ്ട്​ മാതൃകയിലുള്ള ഇൻകം ആൻഡ്​​ അസറ്റ്​സ്​ സർട്ടിഫിക്കറ്റ്​ വില്ലേജ്​ ഒാഫിസുകളിൽനിന്ന് നേടുന്നവർക്കാകും സംവരണ​ അർഹത. പ്രവേശന പോർട്ടലിൽ Apply Online -SWS എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിൻ ക്രിയേറ്റ്​ ചെയ്​തശേഷം അതിലെ Economically Weaker Section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ്​ സംവരണവിവരങ്ങൾ സമർപ്പിക്കാം. വിശദനിർദേശങ്ങൾ www.hscap.kerala.gov.in ൽ ലഭ്യമാണ്​. മുന്നാക്ക വിഭാഗങ്ങളിൽനിന്ന്​ അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന ഇ.ഡബ്ല്യു.എസ്​ സീറ്റുകൾ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്​മെൻറിൽ പൊതുമെറിറ്റ്​ സീറ്റുകളാക്കി മാറ്റി പ്രവേശനം നടത്തും. ബുധനാഴ്​ച വൈകുന്നേരം​ വരെ 4,66,118 പേർ​ പ്ലസ്​ വൺ പ്രവേശനത്തിന്​ അപേക്ഷ സമർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career educationplus one admission 2020
Next Story