പ്ലസ് വൺ പ്രവേശനം; 99.76 സീറ്റുകളിലേക്കും അലോട്ട്മെൻറ് പൂർത്തിയായി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ 99.76 ശതമാനം സീറ്റുകളിലേക്കും അലോട്ട്മെൻറ് പൂർത്തിയായി. ആകെയുള്ള 2,78,994 സീറ്റുകളിൽ 2,78,312 എണ്ണത്തിലേക്കും അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
അവശേഷിക്കുന്നത് 682 സീറ്റുകൾ മാത്രം. ഒന്നാം അലോട്ട്മെൻറിന് ശേഷം 78391 പേർക്ക് കൂടി രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം ഉറപ്പായി.
ആദ്യ അലോട്ട്മെൻറ് ലഭിച്ചവരിൽ 56422 പേർക്ക് രണ്ടാം അലോട്ട്മെൻറിലൂടെ ഉയർന്ന ഒാപ്ഷൻ ലഭിക്കുകയും ചെയ്തു. രണ്ടാം അലോട്ട്മെൻറ് പ്രകാരം ഒക്ടോബർ ആറ് വരെയാണ് വിദ്യാർഥി പ്രവേശനം.
ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കി നൽകാം. സപ്ലിമെൻററി അലോട്ട്മെൻറിനുള്ള സീറ്റൊഴിവുകളും ഒക്ടോബർ ഏഴിനുശേഷം പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് അപേക്ഷ പുതുക്കി നൽകേണ്ടത്.
ജില്ല, അപേക്ഷകർ, അലോട്ട്മെൻറ് ലഭിച്ചവർ, അവശേഷിക്കുന്ന സീറ്റ്
തിരുവനന്തപുരം 37449, 22698, 2
കൊല്ലം 34925, 19804, 68
പത്തനംതിട്ട 15167, 10443, 172
ആലപ്പുഴ 27500, 16848, 57
കോട്ടയം 24656, 15027, 4
ഇടുക്കി 13825, 8356, 196
എറണാകുളം 38714, 22252, 3
തൃശൂർ 41378, 23474, 1
പാലക്കാട് 43920, 24211, 31
മലപ്പുറം 80862, 41311, 1
കോഴിക്കോട് 48687, 27635, 1
വയനാട് 12327, 8028, 2
കണ്ണൂർ 36762, 25390, 52
കാസർകോട് 19874, 12845, 92
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.