പ്ലസ് വൺ അപേക്ഷ മേയ് 16 മുതൽ 25 വരെ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. മേയ് 29ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്റും ജൂൺ 12ന് രണ്ടാം അലോട്ട്മെന്റും ജൂൺ 19ന് മൂന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ക്ലാസുകൾ തുടങ്ങിയത്.
മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകൾ പൂർത്തിയാക്കി ജൂലൈ 31ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. ഈ വർഷം മുതൽ പ്രവേശന മാനദണ്ഡമായ ഡബ്ല്യു.ജി.പി.എ (വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ്) തുല്യമായി വരുന്ന സാഹചര്യത്തിൽ പഠന മികവിന് മുൻതൂക്കം നൽകി ഗ്രേസ് മാർക്കില്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കും. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 14 മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയാകും. ഇതിനുള്ള ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് ഷെഡ്യൂൾ പ്രകാരം അലോട്ട്മെന്റ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.