പ്ലസ് വൺ അപേക്ഷ സമർപ്പണം തുടങ്ങി; ആദ്യദിനം മുക്കാൽ ലക്ഷം കവിഞ്ഞ് അപേക്ഷകർ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഒാൺലൈൻ അേപക്ഷ സമർപ്പണം തിങ്കളാഴ്ച തുടങ്ങി. ആദ്യദിവസംതന്നെ മുക്കാൽ ലക്ഷത്തിന് മുകളിൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി. രാത്രി എട്ടര വരെയുള്ള കണക്ക് പ്രകാരം 79850 പേരാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത്. ഇതിൽ 78704 പേരും സംസ്ഥാന സിലബസിൽ പത്താംതരം വിജയിച്ചവരാണ്. ആദ്യദിവസം കൂടുതൽ അപേക്ഷ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്; 10039. കുറവ് കോട്ടയത്തും; 2053 പേർ. ജൂലൈ 18 വരെയാണ് അപേക്ഷ സമർപ്പണം.
21ന് ട്രയൽ അലോട്ട്മെൻറും 27ന് ആദ്യ അലോട്ട്മെൻറും പ്രസിദ്ധീകരിക്കും. അേതസമയം, പത്താംതരം പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തത് സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവർക്ക് കേരള സിലബസിൽ ഹയർ സെക്കൻഡറി പഠനത്തിനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് ആശങ്ക. 18ന് തന്നെ അപേക്ഷ സമർപ്പണം പൂർത്തിയാക്കി പ്രവേശനനടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. സി.ബി.എസ്.ഇ ഫലം വൈകിയാലും തീയതി നീട്ടുന്നത് നിലവിൽ പരിഗണനയിൽ ഇല്ല. മുമ്പ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് അപേക്ഷ സമർപ്പണം നീട്ടിയിരുന്നു. പ്ലസ് വൺ അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം 10039
കൊല്ലം 8970
പത്തനംതിട്ട 4329
ആലപ്പുഴ 2114
കോട്ടയം 2053
ഇടുക്കി 3415
എറണാകുളം 9227
തൃശൂർ 6994
പാലക്കാട് 9369
മലപ്പുറം 2344
കോഴിക്കോട് 7619
വയനാട് 2488
കണ്ണൂർ 6900
കാസർകോട് 3989
എയ്ഡഡ് സ്കൂളുകൾ 10 ശതമാനം സീറ്റ് വർധനക്ക് അപേക്ഷിക്കണം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് എയ്ഡഡ് സ്കൂളുകളിൽ ഏഴ് ജില്ലകളിൽ അനുവദിച്ച 20 ശതമാനത്തിന് പുറമെ സീറ്റ് വർധന ആവശ്യമുള്ള സ്കൂളുകൾ ജൂലൈ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. പ്രിൻസിപ്പൽമാർ അഡ്മിൻ യൂസറിൽ ലഭ്യമാകുന്ന Marginal Increase (Aided) എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് 20 ശതമാനം സീറ്റിന് പുറമെ അപേക്ഷ പ്രകാരം പത്ത് ശതമാനം കൂടി സീറ്റ് വർധിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.