Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പരീക്ഷക്കും...

പ്ലസ്​ വൺ പരീക്ഷക്കും ഉത്തരമെഴുതേണ്ടതി​െൻറ ഇരട്ടി ചോദ്യങ്ങൾ; കൂടുതൽ ചോദ്യങ്ങൾക്ക്​ ഉത്തരമെഴുതിയാൽ മികച്ചവക്ക്​ സ്​കോർ

text_fields
bookmark_border
പ്ലസ്​ വൺ പരീക്ഷക്കും ഉത്തരമെഴുതേണ്ടതി​െൻറ ഇരട്ടി ചോദ്യങ്ങൾ; കൂടുതൽ ചോദ്യങ്ങൾക്ക്​ ഉത്തരമെഴുതിയാൽ മികച്ചവക്ക്​ സ്​കോർ
cancel

തി​രു​വ​ന​ന്ത​പു​രം: സെ​പ്​​റ്റം​ബ​ർ ആ​റി​ന്​ ആ​രം​ഭി​ക്കു​ന്ന പ്ല​സ്​ വ​ൺ പ​രീ​ക്ഷ​യി​ൽ ഉ​ത്ത​ര​മെ​ഴു​തേ​ണ്ട ചോ​ദ്യ​ങ്ങ​ളു​ടെ ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. 80 സ്​​കോ​റി​നു​ള്ള പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ൽ 160 സ്​​കോ​റി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും. ഇ​തേ രീ​തി​യി​ൽ 60 സ്​​കോ​റി​നു​ള്ള പ​രീ​ക്ഷ​യി​ൽ 120 സ്​​കോ​റി​നു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യി ചോ​ദ്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത്​ ഉ​ത്ത​ര​മെ​ഴു​താ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന എ​സ്.​സി.​ഇ.​ആ​ർ.​ടി ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​മെ​ഴു​തി​യാ​ൽ അ​വ​യി​ൽ​നി​ന്ന്​ മി​ക​ച്ച സ്​​കോ​ർ ല​ഭി​ച്ച നി​ശ്ചി​ത എ​ണ്ണം മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. എ​സ്.​സി.​ഇ.​ആ​ർ.​ടി നി​ശ്ച​യി​ച്ച ഉൗ​ന്ന​ൽ ന​ൽ​കു​ന്ന (ഫോ​ക്ക​സ്​ ഏ​രി​യ) പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ത​ന്നെ മു​ഴു​വ​ൻ സ്​​കോ​റും​ നേ​ടാ​ൻ കു​ട്ടി​യെ സ​ഹാ​യി​ക്കും​വി​ധം ആ​വ​ശ്യാ​നു​സ​ര​ണം ചോ​ദ്യ​ങ്ങ​ൾ ചോ​ദ്യ​പേ​പ്പ​റി​ൽ ഉ​ണ്ടാ​കും. അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച്​ ഉ​ത്ത​ര​മെ​ഴു​താ​ൻ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​ൽ ഇ​വ വാ​യി​ച്ചു​മ​ന​സ്സി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ൽ തു​ട​ക്ക​ത്തി​ലെ സ​മാ​ശ്വാ​സ സ​മ​യം (കൂ​ൾ ഒാ​ഫ്​ ടൈം) 15 ​മി​നി​റ്റി​ൽ നി​ന്ന്​ 20 മി​നി​റ്റാ​യി വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും കൊ​ണ്ടു​വ​ന്ന​തി​ന്​ സ​മാ​ന​മാ​യ മാ​റ്റ​മാ​ണ്​​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും കൊ​ണ്ടു​വ​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത എ​ണ്ണ​ത്തി​ല​ധി​കം ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​മെ​ഴു​തി​യ​വ​ർ​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Onequestion paperplus one exam
News Summary - plus one exam question paper
Next Story