പ്ലസ് വൺ: ഒന്നാം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിെൻറ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വെള്ളിയാ ഴ്ച രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി റീ-വാ േല്വഷനിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡുകൾ പരീക്ഷാഭവനിൽനിന്ന് നേരിട്ട് ഉൾപ്പെടുത്തിയാണ് അലോട്ട്മെൻറ് പ്രക്രിയ നടത്തിയിട്ടുള്ളത്. റീ-വാേല്വഷനിൽ ഗ്രേഡ് വ്യത്യാസം വന്നിട്ടുള്ളവർ പരീക്ഷാഭവെൻറ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നുള്ള റിസൽട്ടിെൻറ പ്രിൻറൗട്ട് പ്രവേശന സമയത്ത് ഹാജരാക്കണം.
ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികൾക്ക് പ്രവേശനം വെള്ളിയാഴ്ച മുതൽ 27 വരെ നടക്കും. അലോട്ട്മെൻറ് വിവരങ്ങൾ www.hscap.kerala.gov.in ഇൽ ലഭിക്കും. വിദ്യാർഥികൾ നിർബന്ധമായി അലോട്ട്മെൻറ് ലഭിക്കുന്ന സ്കൂളിൽ 27ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ളവയിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഒാപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഒാപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
താൽക്കാലിക പ്രവേശനത്തിന് ഫീസടേക്കണ്ട. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഒാപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ആദ്യ അലോട്ട്മെൻറിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കുക. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കായി രണ്ടാമത്തെ അലോട്ട്മെൻറിന് ശേഷം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷകൾ സ്വീകരിക്കും. സ്പോർട്സ് േക്വാട്ട സ്പെഷൽ അലോട്ട്മെൻറ് റിസൽട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.