പ്ലസ് വൺ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ജനുവരി 31 മുതൽ
text_fieldsതിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷകൾ ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ നടക്കും. പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. 20 രൂപ പിഴയോടെ ഡിസംബർ 17 വരെയും 600 രൂപ പിഴയോടെ ഡിസംബർ 20 വരെയും ഫീസടയ്ക്കാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർക്ക് ഫലം പ്രസിദ്ധീകരിച്ചതിനുശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ പിഴയില്ലാതെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും സ്കൂളുകളിലും ലഭ്യമാണ്. ഒാപൺ സ്കൂൾ വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ടൈംടേബിൾ
ജനുവരി 31 രാവിലെ: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവിസ് ടെക്നോളജി -ഒാൾഡ്, ഇലക്ട്രോണിക് സിസ്റ്റംസ്.
ഉച്ച: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ഫെബ്രുവരി ഒന്ന് രാവിലെ: മാത്സ്, പാർട്ട് മൂന്ന് ലാംേഗ്വജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി.
ഉച്ച: പാർട്ട് രണ്ട് ലാംേഗ്വജസ്, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി -ഒാൾഡ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.
ഫെബ്രുവരി രണ്ട് രാവിലെ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്ക്, ജിയോളജി, അക്കൗണ്ടൻസി.
ഉച്ച: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
ഫെബ്രുവരി മൂന്ന് രാവിലെ: പാർട്ട് ഒന്ന് ഇംഗ്ലീഷ്.
ഉച്ച: ഫിസിക്സ്, ഇക്കണോമിക്സ്.
ഫെബ്രുവരി നാല് രാവിലെ: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.