Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ ആദ്യഘട്ടം:...

പ്ലസ് വൺ ആദ്യഘട്ടം: മലപ്പുറത്ത്​ ഉയർന്ന ഗ്രേഡുകാർ ഉൾപ്പെടെ 47,000ത്തോളം പേർക്ക് സീറ്റില്ല

text_fields
bookmark_border
പ്ലസ് വൺ ആദ്യഘട്ടം: മലപ്പുറത്ത്​ ഉയർന്ന ഗ്രേഡുകാർ ഉൾപ്പെടെ 47,000ത്തോളം പേർക്ക് സീറ്റില്ല
cancel

മ​ല​പ്പു​റം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന ഗ്രേ​ഡു​കാ​ർ അ​ട​ക്കം 47,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റി​ല്ല. 77,837 പേ​ർ അ​പേ​ക്ഷി​ച്ച​തി​ൽ 30,882 പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ അ​വ​സ​രം ല​ഭി​ച്ച​ത്. ഉ​യ​ർ​ന്ന ഗ്രേ​ഡു​കാ​രു​ൾ​പ്പെ​ടെ 46,955 വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​ണ്ട്. സം​വ​ര​ണ​മ​ട​ക്കം 41,470 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ടം പ്ര​വേ​ശ​നം. 10,588 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ കു​റ​വു​ള്ള സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടേ​താ​ണി​വ. ഇ​ത് വ​രും​ഘ​ട്ട​ങ്ങ​ളി​ൽ നി​ക​ത്തും.

ആ​കെ 19,687 ജ​ന​റ​ൽ സീ​റ്റു​ക​ളി​ലേ​ക്കും അ​ലോ​ട്ട്മെൻറാ​യി. മു​സ്​​ലിം (1832), ഈ​ഴ​വ-​തി​യ്യ-​ബി​ല്ല​വ (2236), വി​ശ്വ​ക​ർ​മ-​അ​നു​ബ​ന്ധ (476) വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ഴി​വി​ല്ല. എ​സ്.​സി 5913ൽ 4326, ​ഹി​ന്ദു ഒ.​ബി.​സി 880ൽ 583, ​ഭി​ന്ന​ശേ​ഷി 1038ൽ 581 ​എ​ന്നി​ങ്ങ​നെ അ​ലോ​ട്ട്മെൻറ് ആ​യി. മു​ന്നാ​ക്ക​ക്കാ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് നീ​ക്കി​വെ​ച്ച 2712ൽ 2030, ​എ​സ്.​ടി 4155ൽ 3918, ​ധീ​വ​ര 476ൽ 460, ​കു​ശ​വ 333ൽ 234, ​കു​ടും​ബി 333ൽ 331, ​ക്രി​സ്ത്യ​ൻ ഒ.​ബി.​സി 333ൽ 299, ​എ​ൽ.​സി-​എ​സ്.​ഐ.​യു.​സി-​ആം​ഗ്ലോ ഇ​ന്ത്യ​ൻ 880ൽ 833, ​ബ്ലൈ​ൻ​ഡ് 186ൽ 152 ​സീ​റ്റു​ക​ളി​ൽ ആ​ളി​ല്ല.

നോ​ൺ മെ​റി​റ്റും സീ​റ്റ് വ​ർ​ധ​ന​യും ചേ​ർ​ത്താ​ൽ പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക് വ​രും​ഘ​ട്ട അ​ലോ​ട്ട്മെൻറു​ക​ളി​ൽ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറ് സ​മ​യ​ത്ത് ത​ത്ത്വ​ങ്ങ​ൾ പാ​ലി​ച്ച്​ ത​ന്നെ ഒ​ഴി​വു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചാ​ലും 15,000ത്തി​ൽ അ​ധി​കം പേ​രെ​ങ്കി​ലും പു​റ​ത്താ​വു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seatmalappuram
News Summary - Plus One Phase I: About 47,000 children, including high graders, have no seats in Malappuram
Next Story