പ്ലസ് വൺ മുന്നാക്ക സംവരണം: എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കാനാകില്ല
text_fieldsതിരുവനന്തപുരം: എയ്ഡഡ് ഹയർസെക്കൻഡറികളിൽ പ്ലസ് വൺ പ്രവേശനത്തിൽ മുന്നാക്ക സംവരണം സാധ്യമാകില്ലെന്ന് ഹയർസെക്കൻഡറി വിഭാഗത്തിെൻറ വിലയിരുത്തൽ. എയ്ഡഡ് ഹയർസെക്കൻഡറികളിൽ നിലവിൽ പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) സീറ്റ് സംവരണമില്ല.
ഒ.ബി.സി സംവരണമില്ലാത്ത സ്കൂളുകളിൽ മുന്നാക്ക സംവരണം നടപ്പാക്കുന്നത് സർക്കാറിന് പുതിയ കുരുക്കാകും. മുന്നാക്ക മാനേജ്മെൻറുകളുടെ എയ്ഡഡ് സ്കൂളുകളിൽ 50 സീറ്റുള്ള ബാച്ചിൽ 23 സീറ്റാണ് മെറിറ്റടിസ്ഥാനത്തിലുള്ള ഏകജാലക പ്രവേശനത്തിന് വിട്ടുനൽകുന്നത്.
ആറ് സീറ്റ് എസ്.സി, നാല് സീറ്റ് എസ്.ടി സംവരണവുമാണ്. ഒരു സീറ്റ് വീതം ഭിന്നശേഷി, സ്പോർട്സ് േക്വാട്ട. അവശേഷിക്കുന്ന 15 സീറ്റ് പൂർണമായും മാനേജ്മെൻറ് േക്വാട്ടയാണ്. പിന്നാക്ക/ ന്യൂനപക്ഷ മാനേജ്മെൻറുകളുടെ ഹയർസെക്കൻഡറികളിലെ 50 സീറ്റ് ബാച്ചിൽ 18 സീറ്റാണ് ഏകജാലകത്തിന് നൽകുന്നത്.
ആറ് എസ്.സി, നാല് എസ്.ടി, ഒന്നുവീതം ഭിന്നശേഷി, സ്േപാർട്സ് േക്വാട്ട. അവശേഷിക്കുന്ന 20 ൽ 10 വീതം മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട. ഇൗ സ്കൂളുകളിലൊന്നും നിലവിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണമില്ല. ഇത്തരം സ്കൂളുകളിൽ മുന്നാക്ക സംവരണത്തിന് സീറ്റ് നീക്കിവെച്ചാൽ ഒ.ബി.സി സംവരണത്തിനും കണ്ടെത്തേണ്ടിവരും.
ഇതാകെട്ട പ്രവേശനത്തെ ഒന്നടങ്കം അവതാളത്തിലാക്കുമെന്നാണ് ഹയർസെക്കൻഡറി വിഭാഗം വിലയിരുത്തൽ. ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചിട്ടുമുണ്ട്. സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി (ന്യൂനപക്ഷ പദവിയുള്ളവ ഒഴികെ) സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിൽനിന്ന് മുന്നാക്ക സംവരണത്തിന് സീറ്റ് കണ്ടെത്താനുള്ള നിർദേശമാണ് സർക്കാറിനു മുന്നിലുള്ളത്.
ഇതിനായി 15000ത്തോളം മെറിറ്റ് സീറ്റുകൾ തരംമാറ്റുന്നതാണ് പരിഗണനയിൽ. എയ്ഡഡിൽ മുന്നാക്ക സംവരണം സാധ്യമാകില്ലെന്ന് വ്യക്തമായതോടെ സർക്കാർ ഹയർസെക്കൻഡറിയിൽ മാത്രമായി സംവരണം കൊണ്ടുവരണമോ എന്നതു സംബന്ധിച്ച് സർക്കാറിന് തീരുമാനമെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.