മലബാറിൽ സീറ്റുണ്ടെന്ന പ്രചാരണം പൊളിച്ച് മന്ത്രിയുടെ കണക്ക്; പുറത്തുള്ളത് 15,784 പേർ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം മലബാർ മേഖലയിലെ ജില്ലകളിൽ 15,784 പേർ പ്രവേശനത്തിന് കാത്തിരിക്കുന്നെന്ന് സമ്മതിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലബാറിലും സീറ്റ് ക്ഷാമം ഏറെയുള്ള മലപ്പുറം ജില്ലയിലും സീറ്റുണ്ടെന്ന പ്രചാരണം വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയോടെതന്നെ പൊളിഞ്ഞു.
മന്ത്രി പുറത്തുവിട്ട കണക്ക് പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സീറ്റില്ലാത്തത്; 8338 പേർ. പാലക്കാട് 3088, കോഴിക്കോട് 2217, വയനാട് 116, കണ്ണൂർ 949, കാസർകോട് 1076 ഉം അപേക്ഷകർ പ്രവേശനത്തിനു കാത്തിരിക്കുകയാണെന്ന് വാർത്തസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
വർധിപ്പിച്ച ബാച്ചുകളിലേക്കുള്ള അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടർനടപടി സ്വീകരിക്കുമെന്നായിരുന്നു 15,784 കുട്ടികൾ സീറ്റില്ലാതിരിക്കുമ്പോൾ 5820 വർധിപ്പിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്ന ചോദ്യത്തോട് മന്ത്രിയുടെ പ്രതികരണം. കുട്ടികളില്ലാത്ത ബാച്ചുകൾ ഏതെന്ന് കണ്ടെത്തി സീറ്റില്ലാത്ത മേഖലയിലേക്ക് മാറ്റും. എത്ര സമ്മർദമുണ്ടായാലും കുട്ടികളില്ലാത്ത ബാച്ചുകൾ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.