Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 12:41 AM GMT Updated On
date_range 28 Jun 2017 12:42 AM GMTപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു; മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ആകെയുള്ള 287598 സീറ്റുകളിൽ 286793 സീറ്റുകളിലേക്കും അലോട്ട്മെൻറായി. ഇനി അവശേഷിക്കുന്നത് കേവലം 805 സീറ്റുകൾ മാത്രമാണ്. ഏകജാലക പ്രവേശനത്തിനായി ആകെ അപേക്ഷകരുടെ എണ്ണം 496347 ആണ്. മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിെൻറ രൂക്ഷതയാണ് രണ്ടാം അലോട്ട്മെൻറിലൂടെ പുറത്തുവന്നത്. ഏറ്റവും കൂടുതൽ അപേക്ഷകർ ഉള്ള മലപ്പുറം ജില്ലയിൽ അലോട്ട്മെൻറ് ലഭിക്കാതെ 40269 പേർ പുറത്തുനിൽക്കുേമ്പാൾ ഏകജാലകത്തിൽ ഇനി ജില്ലയിൽ അവശേഷിക്കുന്നത് 21 സീറ്റുകൾ മാത്രമാണ്.
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് േക്വാട്ട സീറ്റുകളും അൺഎയ്ഡഡ് സീറ്റുകളും പരിഗണിച്ചാൽപോലും കാൽ ലക്ഷത്തോളം അപേക്ഷകർക്ക് ഹയർസെക്കൻഡറി പഠനത്തിന് വഴിയില്ല. ഇവിടെ ആകെ അപേക്ഷകരുടെ എണ്ണം 80221ഉം സീറ്റുകൾ 39952ഉം അലോട്ട്മെൻറ് ലഭിച്ചവർ 39931ഉം ആണ്. കോഴിക്കോട് ജില്ലയിലും പാലക്കാട് ജില്ലയിലും അലോട്ട്മെൻറ് ലഭിക്കാത്തവരുടെ എണ്ണം തുല്യമാണ്. രണ്ട് ജില്ലയിലും 21911 അപേക്ഷകർക്കാണ് അലോട്ട്മെൻറ് ലഭിക്കാത്തത്. ഇതരസീറ്റുകൾ കൂടി പരിഗണിച്ചാൽപോലും ഇവിടെ പതിനായിരത്തോളം വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റുണ്ടാകില്ല.
കോഴിക്കോട് ജില്ലയിൽ ആകെ അപേക്ഷകർ 49104 ഉം സീറ്റുകളുടെ എണ്ണം 27193ഉം അലോട്ട്മെൻറ് ലഭിച്ചത് 27197ഉം ആണ്. ഇവിടെ ഇനി അവശേഷിക്കുന്നത് 14 സീറ്റുകൾ.പാലക്കാട് ജില്ലയിൽ 45584 അപേക്ഷകരുള്ളിടത്ത് ഏകജാലക പ്രേവശനത്തിന് ലഭ്യമായത് 23673 സീറ്റുകളാണ്. ഇതിൽ 23655 സീറ്റുകളിലേക്കും അലോട്ട്മെൻറ് നടത്തിയപ്പോൾ അവശേഷിക്കുന്നത് 18 സീറ്റുകൾ മാത്രം. കണ്ണൂർ, തൃശൂർ ജില്ലകളിലും രണ്ടാം അലോട്ട്മെൻറ് പൂർത്തിയായപ്പോൾ സീറ്റ് ക്ഷാമമുണ്ട്. സീറ്റ് ക്ഷാമത്തിെൻറ വ്യക്തമായ ചിത്രം മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട സീറ്റ് പ്രവേശനം കൂടി പൂർത്തിയാകുന്നതോടെ പുറത്തുവരും.അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. 29ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story