പ്ലസ് വൺ രണ്ടാം സപ്ലിമെൻറി അലോട്ട്മെന്റ്; സീറ്റില്ലാത്ത അപേക്ഷകരിൽ മൂന്നിലൊന്നും മലപ്പുറത്ത്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷകരുള്ള ജില്ലകളിൽ മതിയായ സീറ്റില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അപേക്ഷകർക്കനുസരിച്ചുള്ള സീറ്റില്ലാത്തത്.
മലപ്പുറത്ത് 5366 പേരാണ് രണ്ടാം സപ്ലിമെൻററിക്കായി അപേക്ഷിച്ചത്. ഇവർക്കായി ഇനിയുള്ളത് 1427 സീറ്റുകൾ. കോഴിക്കോട് ജില്ലയിൽ 2283 അപേക്ഷകർക്കായി ഇനിയുള്ളത് 1183ഉം പാലക്കാട് 2173 പേർക്ക് 1179 സീറ്റുമാണുള്ളത്. അപേക്ഷിച്ചിട്ട് ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവരും നേരത്തേ അപേക്ഷിക്കാത്തവരുമാണ് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷ നൽകിയത്.
സംസ്ഥാനത്താകെ 15,571 പേരാണ് അപേക്ഷിച്ചത്. ഇതിൽ മൂന്നിൽ ഒന്ന് പേരും മലപ്പുറത്താണ്. മറ്റ് ജില്ലകളിലെല്ലാം സീറ്റ് അധികമോ അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ചുള്ള സീറ്റോ ഉണ്ട്. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ഞായറാഴ്ച പ്രസിദ്ധീകരിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്കൂളിൽ പ്രവേശനം നേടാം. ഇതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്കൂൾ/ കോമ്പിനേഷൻ മാറ്റത്തിന് അവസരമുണ്ടാകും. ഒഴിവുകൾ 28ന് ഉച്ചക്ക് ഒന്നിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഏകജാലക സംവിധാനത്തിൽ മെറിറ്റിലും സ്പോർട്സ് ക്വോട്ടയിലും പ്രവേശനം നേടിയവർക്ക് കാൻഡിഡേറ്റ് ലോഗിനിലെ 'Apply for School/Combination Transfer' എന്ന ലിങ്ക് വഴി മാറ്റത്തിന് അപേക്ഷിക്കാം.
സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിച്ചവർ, ഒഴിവുള്ള സീറ്റുകൾ എന്നിവ ജില്ല തിരിച്ച്:
തിരുവനന്തപുരം 294, 1815
കൊല്ലം 469, 2022
പത്തനംതിട്ട 36, 2081
ആലപ്പുഴ 787, 1156
കോട്ടയം 101, 4261
ഇടുക്കി 216, 913
എറണാകുളം 423, 2277
തൃശൂർ 1062, 1848
പാലക്കാട് 2173, 1179
മലപ്പുറം 5366, 1427
കോഴിക്കോട് 2288, 1183
വയനാട് 332, 464
കണ്ണൂർ 1105, 1486
കാസർകോട് 919, 816
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.