പ്ലസ് വൺ ഏകജാലകം:വർധിപ്പിച്ച പത്ത് ശതമാനം സീറ്റിലേക്ക് മെറിറ്റ് മറികടന്ന് വിദ്യാർഥി പ്രവേശനം
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെൻററി അലോട്ട്മെൻറി ൽ മെറിറ്റ് മറികടന്ന് വിദ്യാർഥി പ്രവേശനം. മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിലാ ണ് ഉയർന്ന മാർക്കുള്ള വിദ്യാർഥികളെ മറികടന്ന് പിന്നിൽ നിൽക്കുന്ന വിദ്യാർഥികൾക ്ക് മെച്ചപ്പെട്ട സ്കൂളുകളിലും സയൻസ് ഉൾപ്പെടെ ബാച്ചുകളിലും അലോട്ട്മെൻറ് നൽ കിയത്. ഇതോടെ താരതമ്യേന മെച്ചെപ്പട്ട മാർക്കുള്ള വിദ്യാർഥികൾ കോമേഴ്സ്, ഹ്യുമാനി റ്റീസ് ഗ്രൂപ്പുകളിൽ പ്രവേശനം കൊണ്ട് തൃപ്തിപ്പെേടണ്ടിവന്നു.
സീറ്റ് ക്ഷാമത്ത െതുടർന്ന് സർക്കാർ വർധിപ്പിച്ച പത്ത് ശതമാനം സീറ്റുകളിലാണ് ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് പ്രവേശനം പാളിയത്. പുതുതായി അനുവദിച്ച പത്ത് ശതമാനം സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്തുംമുമ്പ് നേരത്തേ ഏകജാലകരീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കേണ്ടിയിരുന്നു. ഇതിനുശേഷം വരുന്ന സീറ്റുകളിലേക്കാണ് പുതിയ വിദ്യാർഥികളെ അലോട്ട്ചെയ്യേണ്ടത്.
ഇത് അനുവദിക്കാത്തതുകാരണം രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിൽ പ്രവേശനം നേടിയ വിദ്യാർഥികളെക്കാൾ മാർക്കിൽ പിറകിൽ നിൽക്കുന്ന കുട്ടികൾ മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറിലൂടെ മെച്ചപ്പെട്ട സ്കൂളുകളിലും കോമ്പിനേഷനുകളിലും പ്രവേശനം നേടി.
നേരത്തേ സീറ്റ് ക്ഷാമത്തെതുടർന്ന് ആദ്യം 20 ശതമാനം ആനുപാതിക സീറ്റ് വർധന അനുവദിച്ചിരുന്നു. ഇതുവഴി ഒാരോ ബാച്ചിലും പത്ത് സീറ്റുകൾ വീതമാണ് വർധിച്ചത്. ഇൗ സീറ്റുകളിലേക്ക് അലോട്ട്മെൻറ് അനുവദിക്കുംമുമ്പ് അതിന് മുേമ്പ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിച്ചു. ഇതിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്കാണ് സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്.
മൂന്നാം സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും മുമ്പ് നേരത്തേ പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫർ സൗകര്യം ഒരുക്കാത്തത് വീഴ്ചയാണെന്ന് ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. ആനുപാതിക സീറ്റ് വർധനവിൽ ന്യൂനപക്ഷ എയ്ഡഡ് സ്കൂളുകളിൽ സാമുദായിക ക്വോട്ട സീറ്റുകൾ അനുവദിച്ചതുമില്ല. ഇതുവഴി സാമുദായിക ക്വോട്ടയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികളുടെ അവസരവും കവർന്നെടുക്കപ്പെട്ടു. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി വർധിപ്പിച്ച പത്ത് ശതമാനം സീറ്റുകളിലേക്കുള്ള അലോട്ട്മെൻറിന് മുമ്പ് സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കാതിരുന്നത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ. സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുശേഷമാണ് ആദ്യം വർധിപ്പിച്ച 20 ശതമാനം സീറ്റിലേക്കുള്ള അലോട്ട്മെൻറ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.