പ്ലസ് വൺ ഏകജാലകം: അപേക്ഷ ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: ഏകജാലകം വഴി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നു മുതൽ സമർപ്പിക്കാം. ഒരു ബാച്ചിൽ 50 കുട്ട ികൾ എന്ന ക്രമത്തിൽ ആകെ 361763 സീറ്റുകളാണുള്ളത്. ഇതിൽ 137719 സീറ്റുകൾ സർക്കാർ സ്കൂളുകളിലു ം 161583 സീറ്റുകൾ എയ്ഡഡ് മേഖലയിലുമാണ്. എയ്ഡഡിലെ സീറ്റുകളിൽ 38799 എണ്ണം മാനേജ്മെൻറ് ക ്വോട്ടയിലും 21459 എണ്ണം കമ്യൂണിറ്റി ക്വോട്ടയിലുമാണ്. 55613 സീറ്റുകൾ അൺഎയ്ഡഡ് മേഖലയില ാണ്. സയൻസ് ഗ്രൂപ്പിൽ ഒമ്പതും ഹ്യുമാനിറ്റീസിൽ 32ഉം കോമേഴ്സിൽ നാലും വിഷയ കോമ്പിനേ ഷനുകളുണ്ട്. ഇതിൽ സർക്കാർ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, ക മ്യൂണിറ്റി േക്വാട്ട ഒഴികെയുള്ള സീറ്റുകളിലേക്കുമാണ് ഏകജാലക രീതിയിൽ പ്രവേശനം.
< p>അപേക്ഷ സമർപ്പണം സ്കൂൾ വഴിയുംഅപേക്ഷകർക്ക് സ്വന്തമായോ, പത്താംതരം പഠിച്ച ിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കാൻ സ്കൂളുകൾക് ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ സർക്കാർ/എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ ് സൗകര്യവും ഇതിനായി ഉപയോഗിക്കാം.
ഒന്നിൽ കൂടുതൽ അപേക്ഷ പാടില്ല
അേപക്ഷകർ ഒരു റവന്യൂ ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഒാരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷിക്കണം. ഒാൺലൈനിൽ അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിൻറൗട്ടിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പലിന് യഥാമസമയം സമർപ്പിക്കണം. വെരിഫിേക്കഷന് സമർപ്പിക്കുന്ന സമയം അപേക്ഷ ഫീസായ 25 രൂപ അടയ്ക്കണം.
പിഴവില്ലാതെ അപേക്ഷ സമർപ്പണം
മേയ് പത്ത് മുതൽ 16 വരെ സമയമുള്ളതിനാൽ ആദ്യദിനങ്ങളിൽ തിരക്കുകൂട്ടി പിഴവുവരുത്താതിരിക്കാൻ ശ്രദ്ധിക്കണം. www.hscap.kerala.gov.in വെബ്പോർട്ടലിെൻറ ഹോം പേജിൽ PUBLIC എന്ന ടാബിന് താഴെയുള്ള APPLY ONLINE -SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ ിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യത പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനത്തീയതി എന്നിവ നൽകിയ ശേഷം ‘Mode of Fee Payement’ സെലക്ട് ചെയ്യണം. രണ്ട് രീതിയിൽ അപേക്ഷ ഫീസ് അടക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് സമർപ്പിക്കുന്ന ഏതെങ്കിലും സർക്കാർ/എയ്ഡഡ് സ്കൂളിൽ നേരിട്ട് ഫീസടക്കാം. അപേക്ഷിക്കുന്ന ജില്ലയിൽ നേരിട്ട് അപേക്ഷയുെട പ്രിൻറൗട്ട് സമർപ്പിക്കാൻ കഴിയാത്തവർ മാത്രം ഡി.ഡി മുഖാന്തരം ഫീസ് അടച്ചശേഷം മാത്രം അപേക്ഷ ഒാൺലൈനായി സമർപ്പിക്കാം. അപേക്ഷ ഫീസടക്കുന്ന രീതി നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്താൽ ഒാൺൈലൻ അേപക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരങ്ങളാണ് നൽകേണ്ടത്.
അപേക്ഷകെൻറ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/സ്കൗട്ട് പ്രാതിനിധ്യം, പത്താംക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ തെറ്റാതെ രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് പോയൻറ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയൻറ് നൽകിയാൽ അപേക്ഷയിലെ സുപ്രധാനഘട്ടമായ ഒാപ്ഷൻ നൽകുന്ന പേജിൽ എത്തും.
വിദ്യാർഥി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഒാപ്ഷൻ. അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഒാപ്ഷനായി നൽകണം. ആദ്യ ഒാപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഒാപ്ഷനായി നൽകണം. ഇങ്ങനെ കൂടുതൽ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തിൽ നൽകാം. മാർക്കും ഗ്രേഡ് പോയൻറുമനുസരിച്ച് ലഭിക്കാൻ സാധ്യതയുള്ള സ്കൂളും കോംബിനേഷനും തെരഞ്ഞെടുത്താൽ ആദ്യ അലോട്ട്മെൻറുകളിൽ തന്നെ പ്രവേശനം ലഭിക്കും. പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞവർഷത്തെ അവസാന റാങ്ക് വിവരങ്ങൾ www.hscap.kerala.gov.inൽ പരിശോധനക്ക് ലഭിക്കും.
ആവശ്യമുള്ള ഒാപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി ഒാൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കണം. അന്തിമമായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടിെൻറ കോപ്പിയിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പുവെച്ച് അനുബന്ധ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയാണ് വെരിഫിക്കേഷനായി സ്കൂളുകളിൽ സമർപ്പിക്കേണ്ടത്.
പ്രവേശന സമയക്രമം:
•മെറിറ്റ് േക്വാട്ട (ഏകജാലകം)
•അപേക്ഷ -മേയ് പത്ത് മുതൽ 16 വരെ
•ട്രയൽ അലോട്ട്മെൻറ് -മേയ് 20
•ആദ്യ അലോട്ട്മെൻറ് -മേയ് 24
•മുഖ്യ അലോട്ട്മെൻറ് അവസാനിപ്പിച്ച് ക്ലാസുകൾ ആരംഭിക്കുന്നത്
-ജൂൺ മൂന്ന്
•സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം വിദ്യാർഥി പ്രവേശനം അവസാനിപ്പിക്കുന്നത് -ജൂലൈ അഞ്ച്.
സ്പോർട്സ് േക്വാട്ട
•സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും -മേയ് 13 മുതൽ 21 വരെ
•ഒാൺലൈൻ അപേക്ഷ -മേയ് 15 മുതൽ 22 വരെ
•ഒന്നാം അലോട്ട്മെൻറ് -മേയ് 24
മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്നത് -മേയ് 30
•സപ്ലിമെൻററി അലോട്ട്മെൻറ് സ്പോർട്സ് മികവ് രജിസ്േട്രഷനും പരിശോധനയും -ജൂൺ മൂന്ന് മുതൽ ആറ് വരെ
•ഒാൺലൈൻ രജിസ്ട്രേഷൻ -ജൂൺ നാല് മുതൽ ഏഴ് വരെ
•അലോട്ട്മെൻറ് -ജൂൺ 10
•സ്േപാർട്സ് േക്വാട്ട അവസാന പ്രവേശനതീയതി -ജൂൺ 11
കമ്യൂണിറ്റി ക്വോട്ട പ്രവേശനം
•കമ്യൂണിറ്റി േക്വാട്ട ഡാറ്റ എൻട്രി
ആരംഭിക്കുന്നത് -മേയ് 22
•ഡാറ്റ എൻട്രി പൂർത്തിയാക്കുന്നത് -മേയ് 27
•റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് -മേയ് 28
•പ്രവേശനം ആരംഭിക്കുന്നത് -മേയ് 28
•കമ്യൂണിറ്റി േക്വാട്ട സപ്ലിമെൻററി പ്രവേശനം
•ഡാറ്റ എൻട്രി -ജൂൺ 13 മുതൽ 18 വരെ
•റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് -ജൂൺ 19
•പ്രവേശനം ആരംഭിക്കുന്നത് -ജൂൺ 19
•പ്രവേശനം അവസാനിപ്പിക്കുന്നത് -ജൂൺ 21
മാനേജ്മെൻറ്/അൺ എയ്ഡഡ് മാനേജ്മെൻറ് േക്വാട്ട പ്രവേശനം
•പ്രവേശനം ആരംഭിക്കുന്നത് -മേയ് 27
•അവസാനിപ്പിക്കുന്നത് -മേയ് 31
•സപ്ലിമെൻററി ഘട്ട പ്രവേശനം
ആരംഭിക്കുന്നത് -ജൂൺ ഏഴ്
•അവസാനിപ്പിക്കുന്നത് -ജൂൺ 29.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.