പ്ലസ് വൺ ഏകജാലക പ്രവേശനം: 2,37,920 പേർക്ക് ആദ്യ അലോട്ട്മെൻറ്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രേവശനത്തിനായുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ആകെയുള്ള 4.96 ലക്ഷം അപേക്ഷകരിൽ 2,37,920 പേർക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. ഏകജാലക പ്രവേശനത്തിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2,88,954 സീറ്റുകളാണുള്ളത്. ആദ്യ അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ 51,034 സീറ്റുകളാണ് അവശേഷിക്കുന്നത്. ആദ്യ അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്മെൻറ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും.
അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികള്‍ അലോട്ട്മെൻറ് ലഭിക്കുന്ന സ്കൂളില്‍ 20ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടര്‍ന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻറിൽ ഒന്നാമത്തെ ഓപ്ഷന് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ട.
താൽക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. വിദ്യാർഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാനാവും. ഇക്കൊല്ലം ഏകജാലക രീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4,96,354 വിദ്യാർഥികളാണ് അപേക്ഷ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.