പ്ലസ് വൺ ഏകജാലക പ്രവേശനം; ഒാൺലൈൻ അപേക്ഷ സമർപ്പണം ഒമ്പതു മുതൽ
text_fieldsതിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള സമയക്രമം അംഗീകരിച്ച് സർക്കാർ ഉത്തരവായി. കഴിഞ്ഞ വർഷത്തെ അതേ സമയക്രമം തന്നെ പിന്തുടരാനാണ് സർക്കാർ ഉത്തരവ്. ഇതുപ്രകാരം ഒാൺലൈൻ അപേക്ഷാ സമർപ്പണം മേയ് ഒമ്പതിന് തുടങ്ങും.
https://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അേപക്ഷകൾ സമർപ്പിക്കേണ്ടത്. മേയ് 18 വരെ അപേക്ഷ സ്വീകരിക്കും. മേയ് 25ന് ട്രയൽ അലോട്ട്മെൻറ് നടക്കും. ജൂൺ ഒന്നിനാണ് ആദ്യ അലോട്ട്മെൻറ്. ജൂൺ 12ന് മുഖ്യ അലോട്ട്മെൻറുകൾ അവസാനിക്കും. ജൂൺ 13ന് ക്ലാസുകൾ തുടങ്ങും.
ജൂൺ 21 മുതൽ ജൂലൈ 19 വരെ സപ്ലിമെൻററി അലോട്ട്മെൻറുകൾ നടത്തും. ജൂലൈ 19ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. സ്പോർട്സ് േക്വാട്ട, കമ്യൂണിറ്റി േക്വാട്ട, മാനേജ്മെൻറ്/ അൺ എയ്ഡഡ് മാനേജ്മെൻറ് േക്വാട്ട പ്രവേശനത്തിനുള്ള സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവേശന സമയക്രമം
മെറിറ്റ് േക്വാട്ട (ഏകജാലകം)
അപേക്ഷ സമർപ്പണം -മേയ് ഒമ്പതു മുതൽ 18 വരെ
ട്രയൽ അലോട്ട്മെൻറ് -മേയ് 25
ആദ്യ അലോട്ട്മെൻറ് -ജൂൺ ഒന്ന്
മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്നത് -ജൂൺ 12
ക്ലാസുകൾ തുടങ്ങുന്നത് -ജൂൺ 13
സപ്ലിമെൻററി അലോട്ട്മെൻറ് -ജൂൺ 21 മുതൽ ജൂലൈ 19 വരെ
സ്പോർട്സ് േക്വാട്ട
സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും
-മേയ് 11 മുതൽ 25 വരെ
ഒാൺലൈൻ അപേക്ഷ സമർപ്പണം -മേയ് 26 മുതൽ 29 വരെ
ഒന്നാം അലോട്ട്മെൻറ് -ജൂൺ ഒന്ന്
മുഖ്യഅലോട്ട്മെൻറ് അവസാനിക്കുന്നത് -ജൂൺ 11
സപ്ലിമെൻററി അലോട്ട്മെൻറ് രജിസ്േട്രഷനും പരിശോധനയും
-ജൂൺ രണ്ട് മുതൽ 13 വരെ
ഒാൺലൈൻ രജിസ്ട്രേഷൻ -ജൂൺ 14 മുതൽ 18 വരെ
അലോട്ട്മെൻറ് -ജൂൺ 19
സ്േപാർട്സ് േക്വാട്ട അവസാന പ്രവേശന തീയതി -ജൂൺ 20
കമ്യൂണിറ്റി േക്വാട്ട പ്രവേശനം
കമ്യൂണിറ്റി േക്വാട്ട ഡാറ്റ എൻട്രി ആരംഭിക്കുന്നത് -മേയ് 28
ഡാറ്റ എൻട്രി പൂർത്തിയാക്കുന്നത് -ജൂൺ 11
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് -ജൂൺ 11
പ്രവേശനം ആരംഭിക്കുന്നത് -ജൂൺ 11
കമ്യൂണിറ്റി േക്വാട്ട സപ്ലിമെൻററി പ്രവേശനം
ഡാറ്റ എൻട്രി -ജൂൺ 18 മുതൽ 27 വരെ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് -ജൂൺ 28
പ്രവേശനം ആരംഭിക്കുന്നത് -ജൂൺ 28
പ്രവേശനം അവസാനിപ്പിക്കുന്നത് -ജൂലൈ രണ്ട്
മാനേജ്മെൻറ് / അൺ എയ്ഡഡ് മാനേജ്മെൻറ് േക്വാട്ട പ്രവേശനം
പ്രവേശനം ആരംഭിക്കുന്നത് -ജൂൺ നാല്
അവസാനിപ്പിക്കുന്നത് -ജൂൺ 12
സപ്ലിമെൻററി ഘട്ട പ്രവേശനം ആരംഭിക്കുന്നത് -ജൂൺ 21
അവസാനിപ്പിക്കുന്നത് -ജൂലൈ 11
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.