പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ: 2401 അപേക്ഷ; പകുതിയിൽ അധികവും മലപ്പുറത്ത്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്പോട്ട് അലോട്ട്മെന്റിന് സംസ്ഥാനത്താകെ 2401 അപേക്ഷകർ. ഇതിൽ 1259ഉം മലപ്പുറം ജില്ലയിൽ നിന്നാണ്.പാലക്കാട് ജില്ലയിൽ 354ഉം കോഴിക്കോട് 260ഉം അപേക്ഷകരുണ്ട്. മലപ്പുറത്ത് പ്രവേശനത്തിന് ലഭ്യമായ സീറ്റിെനക്കാൾ അപേക്ഷകരുണ്ട്. ജില്ലയിൽ 977 സീറ്റുകളിലേക്കാണ് 1259 പേർ അപേക്ഷിച്ചത്.
ഒഴിവുള്ള സീറ്റുകളുടെ വിവരം നേരേത്ത പ്രസിദ്ധീകരിച്ചിരുന്നു.ഈ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കാണ് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ അവസരം നൽകിയത്. സംസ്ഥാനത്താകെ 22,067 സീറ്റാണ് ഒഴിവുള്ളത്.
ഇതിലേക്ക് 2401 പേരാണ് അപേക്ഷിച്ചത്. ഏറ്റവും കൂടുതൽ സീറ്റുള്ള എറണാകുളം ജില്ലയിൽ 2703 സീറ്റുകളിലേക്ക് 13 അപേക്ഷകരാണുള്ളത്. 2279 സീറ്റുള്ള പത്തനംതിട്ടയിൽ ഒരു അപേക്ഷകനും.
ഒഴിവുള്ള സീറ്റ്, സ്പോട്ട് അഡ്മിഷന് അപേക്ഷിച്ചവർ ക്രമത്തിൽ
തിരുവനന്തപുരം- 2215- 10
കൊല്ലം- 2166- 16
പത്തനംതിട്ട- 2279- 1
ആലപ്പുഴ- 1512- 37
കോട്ടയം- 1259- 11
ഇടുക്കി- 1090- 18
എറണാകുളം- 2703- 13
തൃശൂർ- 2403 -62
പാലക്കാട്- 986- 354
മലപ്പുറം- 977- 1259
കോഴിക്കോട്- 919- 260
വയനാട്- 585- 42
കണ്ണൂർ- 1620- 92
കാസർകോട്- 1353- 226
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.