പ്ലസ്വൺ സപ്ലിമെൻററി അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; തൃശൂരിൽ സീറ്റ് ലഭിച്ചത് 634 പേർക്ക്
text_fieldsതൃശൂർ: പ്ലസ്വൺ ഏകജാലകം പ്രവേശനത്തിനായുള്ള സപ്ലിമെൻററി അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തൃശൂർ ജില്ലയിൽ 3111 അപേക്ഷകരിൽനിന്ന് 634 പേർക്കാണ് അലോട്ട്‌മെൻറ് ലഭിച്ചത്. 66 സീറ്റുകളിൽ ഇനി ഒഴിവുണ്ട്. ആകെ 700 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
പ്രവേശനം ലഭിച്ചവർ അസ്സൽ സർട്ടിഫിക്കറ്റ്, ടി.സി, സി.സി, ബോണസ് മാർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ അടച്ച് നവംബർ 10ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം. പ്രവേശനത്തിെൻറ സമയക്രമം അലോട്ട്‌മെൻറ് സ്ലിപ്പിൽ ഉണ്ട്.
നിശ്ചിത സമയത്ത് ഹാജരാകാൻ സാധിക്കാത്തവർ ബന്ധപ്പെട്ട പ്രിൻസിപ്പൽമാരെ നേരിട്ട് വിളിച്ച് സമയക്രമം ഉറപ്പ് വരുത്തേണ്ടതാണ്. ഇതുവരെ ഒരു ക്വാട്ടയിലും പ്രവേശനം ലഭിക്കാത്തവർക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. നവംബർ 12ന് വൈകീട്ട് നാല് വരെ അപേക്ഷിക്കാം.
ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർ, പ്രവേശനം ലഭിച്ചിട്ട് നോൺ ജോയിനിംഗ് ആയവർ, ടി.സി വാങ്ങിയവർ എന്നിവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. നിലവിലെ ഒഴിവ് അനുസരിച്ച് ഇഷ്ടപ്പെട്ട കോഴ്‌സിൽ താല്പര്യമുള്ള സ്‌കൂളുകളിൽ അപേക്ഷിക്കാം.
നവംബർ 13ന് രാവിലെ ഒമ്പതിന് സ്‌പോട്ട് അഡ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ മെറിറ്റ് അനുസരിച്ച് അപേക്ഷിച്ച സ്‌കൂളുകളിൽ ലിസ്റ്റ് വരും. പ്രവേശനം ആഗ്രഹിക്കുന്നവർ 13ന് 12നകം സാധ്യത ലിസ്റ്റിലുള്ള സ്‌കൂളിൽ ഹാജരാകണമെന്ന് ജില്ല കോഒാഡിനേറ്റർ വി.എം. കരീം അറിയിച്ചു. ഹാജരാകുന്ന സ്‌കൂളിലെ പ്രിൻസിപ്പൽമാർ മെറിറ്റ് ലിസ്റ്റ് തയാറാക്കി അന്നേദിവസം നാലിനകം പ്രവേശനം നടത്തി ലിസ്റ്റ് അപ്ലോഡ് ചെയ്യുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.