പ്ലസ് വണ്‍ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയാണ് സപ്ലിമെൻററി അലോട്ട്മെൻറ്. അലോട്ട്മെൻറ് ഫലം അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം.
ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനായി ആകെ ഉണ്ടായിരുന്ന 56,487 ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ലഭിച്ച 95,638 അപേക്ഷകളില്‍ 93,711 എണ്ണം അലോട്ട്മെൻറിനായി പരിഗണിച്ചു. സപ്ലിമെൻററി അലോട്ട്മെൻറിനായി അപേക്ഷിച്ചതിനുശേഷം മറ്റ് േക്വാട്ടകളില്‍ പ്രവേശനം നേടിയ 1032 അപേക്ഷകളും സ്കൂളുകളില്‍ നിന്ന് വെരിഫിക്കേഷന് നടത്താത്ത 895 അപേക്ഷകളും സപ്ലിമെൻററി അലോട്ട്മെൻറ് പരിഗണിച്ചിട്ടില്ല.
അലോട്ട്മെൻറ് ലഭിക്കുന്നവര്‍ വെബ്സൈറ്റില്‍ SUPPLEMENTARY RESULTS ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെൻറ് സ്ലിപ്പുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ ജൂലൈ ആറിന് രാവിലെ 10 മുതല്‍ ജൂലൈ 10ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍സെക്കൻഡറി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനായി ഒഴിവുകളും മറ്റ് വിശദാംശങ്ങളും ജൂലൈ 12ന് അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.