പ്ലസ് വൺ ആദ്യ അലോട്ട്മെൻറിൽ പ്രവേശനം ഇന്ന് അവസാനിക്കും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെൻറ് പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ശനിയാഴ്ച അവസാനിക്കും. ഒന്നാമത്തെ ഒാപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവർ സ്ഥിരപ്രവേശനേമാ താൽക്കാലിക പ്രവേശനമോ നേടണം.
താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസടക്കേണ്ടതില്ല. അലോട്ട്മെൻറ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ പിന്നീടുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. കെണ്ടയ്ൻമെൻറ് സോണിൽ നിന്നുള്ളവർക്കും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഒാൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാം അലോട്ട്മെൻറ് സെപ്റ്റംബർ 28ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ ആറിന് രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനനടപടികൾ പൂർത്തിയാക്കും. ഒക്ടോബർ ഒമ്പത് മുതൽ സപ്ലിമെൻററി അലോട്ട്മെൻറ് നടപടികൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.