പ്ലസ് വൺ: വി.എച്ച്.എസ്.ഇക്കും അപേക്ഷിക്കാം
text_fieldsവൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണവും മെയ് 16 മുതൽ 25 വരെ ഓൺലൈനായി നടത്താം. മേയ് 29ന് ട്രയൽ അലോട്ട്മെന്റും ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്റും നടക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.
www.vhseportalkerala.gov.in/ www.admission.dge.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി തലത്തിലെ ‘NSQF’' അധിഷ്ഠിതമായ 48 കോഴ്സുകളിലേക്കാണ് പ്രവേശനം.
എയ്ഡഡ് ഹയർസെക്കൻഡറി (വൊക്കേഷനൽ) സ്കൂളുകളിലെ മാനേജ്മന്റ് ക്വോട്ട (20 ശതമാനം സീറ്റ്) പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ പൂരിപ്പിച്ച് നൽകണം.
പ്രോസ്പെക്ടസ് vhscap.kerala.gov.in ൽ. സംസ്ഥാനത്താകെയുള്ള 389 വി.എച്ച്.എസ്.ഇകളിൽ ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. ഒരു ബാച്ചിൽ 30 സീറ്റ് എന്ന രീതിയിൽ 3030 ബാച്ചാണുള്ളത്. ആകെ 30330 സീറ്റാണുള്ളത്. ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള സ്കിൽ കോഴ്സുകൾ വി.എച്ച്.എസ്.ഇ മേഖലയുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.