പി.എം ഫൗണ്ടേഷൻ ടാലെന്റ് സെർച്ച് പരീക്ഷ നാളെ
text_fieldsകോഴിക്കോട്: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടക്കുന്ന പി.എം ഫൗണ്ടേഷൻ ടാലെന്റ് സെർച്ച് പരീക്ഷ ശനിയാഴ്ച 16 കേന്ദ്രങ്ങളിലായി നടക്കും. ഒബ്ജക്ടിവ് മാതൃകയിൽ രാവിലെ 11 മണി മുതൽ ഒരു മണി വരെയായിരിക്കും പരീക്ഷ.
ജനറൽ സയൻസ്, സോഷ്യൽ സയൻസ്, ജനറൽ നോളജ്, ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. നേരത്തേ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ 10.30ന് ഹാൾ ടിക്കറ്റിന്റെ കോപ്പി, ഫോട്ടോ പതിച്ച ഐ.ഡി കാർഡ് എന്നിവ സഹിതം നിശ്ചിത പരീക്ഷ ഹാളിൽ ഹാജരാകണം.
വിവിധ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ: കൊർദോവ എച്ച്.എസ്.എസ് അമ്പലത്തറ (തിരുവനതപുരം), ടി.കെ.എം എച്ച്.എസ്.എസ്, കരിക്കോട് (കൊല്ലം), മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ഈരാറ്റുപേട്ട (കോട്ടയം), സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ, തൊടുപുഴ (ഇടുക്കി), അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ (പത്തനംതിട്ട), ലജ്നത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ് സകരിയ ബസാർ (ആലപ്പുഴ), അൽഅമീൻ പബ്ലിക് സ്കൂൾ, ഇടപ്പള്ളി (എറണാകുളം), അൻസാർ ഇംഗ്ലീഷ് സ്കൂൾ, പെരുമ്പിലാവ് (തൃശൂർ), പേഴുങ്കര മോഡൽ എച്ച്.എസ്, മേപ്പറമ്പ് (പാലക്കാട്), പെരിന്തൽമണ്ണ ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ, ടി.ഐ.സി സെക്കൻഡറി സ്കൂൾ, തിരൂർ (മലപ്പുറം), വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.എസ്, എം.യു.എം എച്ച്.എസ്.എസ് വടകര (കോഴിക്കോട്), ഡബ്ല്യു, എം.ഒ ഇംഗ്ലീഷ് അക്കാദമി, മുട്ടിൽ (വയനാട്), കൗസർ ഇംഗ്ലീഷ് സ്കൂൾ, പുല്ലൂപ്പിക്കടവ് (കണ്ണൂർ), ഇഖ്ബാൽ എച്ച്.എസ്.എസ് (കാസർകോട്).
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എറണാകുളം പി.എം ഫൗണ്ടേഷനാണ് പരീക്ഷക്ക് നേതൃത്വം നൽകുന്നത്. പരീക്ഷ സംബന്ധമായ അന്വേഷണങ്ങൾക്ക് 0484 2367279, 751 067 2798 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.