പോളി ആദ്യ അലോട്ട്മെൻറിൽ പ്രവേശനം വ്യാഴാഴ്ച അവസാനിക്കും
text_fieldsതിരുവനന്തപുരം: പോളിടെക്നിക് പ്രവേശന അലോട്ട്മെൻറ് ലഭിച്ചവർ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം പ്രവേശനം നേടണം. രണ്ടാം അലോട്ട്മെൻറ് ഒമ്പതിനാണ്. ആകെ നാല് അലോട്ട്മെൻറുണ്ടാകും. 18ന് ക്ലാസ് തുടങ്ങും. ശേഷിക്കുന്ന ഒഴിവ് സ്പോട്ട് അഡ്മിഷനിലൂടെ നികത്തും. 14,725 പേർക്കാണ് ആദ്യ അലോട്ട്മെൻറ് ലഭിച്ചത്.
45 ഗവ. പോളിടെക്നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്നിക്കുകളിലെ ഉയർന്ന ഫീസുള്ള (22,500 രൂപ) ഗവ. സീറ്റിലേക്കുമുള്ള ആദ്യ അലോട്ട്മെൻറാണ് നടന്നത്. അവസാന റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. www.polyadmission.org, www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ്സൈറ്റുകളിൽ റാങ്ക് പട്ടികയും അലോട്ട്മെൻറ് വിവരവും ലഭിക്കും.
വിദ്യാർഥികളും രക്ഷാകർത്താക്കളും സ്ഥാപനമേധാവികളും ശ്രദ്ധിക്കേണ്ടവ
•ആദ്യ ഓപ്ഷനിൽ അലോട്ട്മെൻറ് കിട്ടിയവർക്ക് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം എല്ലാം ശരിയാണെങ്കിൽ മാത്രം അഡ്മിഷൻ പോർട്ടൽ വഴി പ്രവേശനം നൽകുക. കിട്ടിയ അലോട്ട്മെൻറ് കൊണ്ട് തൃപ്തിപ്പെട്ട് പ്രവേശനം നേടാൻ വരുന്നവരുടെ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കുകയും വിദ്യാർഥിയുടെയും രക്ഷാകർത്താവിെൻറയും അനുമതി എഴുതിവാങ്ങുകയും വേണം. അവരെ ഉയർന്ന ഓപ്ഷനുകളിലേക്ക് പരിഗണിക്കില്ല എന്ന് വിദ്യാർഥിയെയും രക്ഷാകർത്താവിനെയും ബോധ്യപ്പെടുത്തിയിരിക്കണം. ബോധ്യമായി എന്ന് എഴുതി ഒപ്പിട്ടുവാങ്ങണം.
•കിട്ടിയ ഓപ്ഷൻ കൊണ്ട് തൃപ്തരല്ലാത്തവർക്ക് ഉയർന്ന ഓപ്ഷൻ മാത്രം അതേ പടിയോ, മാറ്റം വരുത്തിയോ അഡ്മിഷൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തുകൊടുക്കണം. ഇപ്പോൾ കിട്ടിയ അലോട്ട്മെൻറ് തിരികെ ലഭിക്കില്ല എന്ന് വ്യക്തമായി ബോധ്യപ്പെടുത്തണം. ഏറ്റവും അടുത്ത പോളിടെക്നിക്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സർട്ടിഫിക്കറ്റുകൾ വാങ്ങിെവക്കരുത്.
•സർട്ടിഫിക്കറ്റ് സമർപ്പിച്ച് അലോട്ട്മെൻറ് നിലനിർത്തിയ ശേഷം ഉയർന്ന ഓപ്ഷൻ അതേ പടിയോ, മാറ്റം വരുത്തിയോ രജിസ്റ്റർ ചെയ്യേണ്ടവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം കുട്ടിയുടെയും രക്ഷാകർത്താവിെൻറയും കൈയിൽനിന്ന് അനുമതി എഴുതി വാങ്ങണം. അടുത്തടുത്ത അലോട്ട്മെൻറുകളിൽ സാധ്യത മാറാമെന്നും അവസാന അലോട്ട്മെൻറിൽ കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും നിർബന്ധമായി പ്രവേശനം നേടേണ്ടിവരുമെന്നും പ്രവേശനം നേടാതിരുന്നാൽ ആദ്യ ടേം ഫീസ് അടയ്ക്കേണ്ടിവരുമെന്നും ബോധ്യപ്പെടുത്തണം. സ്വാശ്രയ കോളജിലെ പ്രവേശനം നിലനിർത്തി പോകാതിരുന്നാൽ വലിയ ഫീസ് ആയിരിക്കും നൽകേണ്ടിവരുകയെന്നും അറിയിക്കണം. വ്യക്തമായി കൗൺസലിങ് നടത്തി ബോധ്യപ്പെടുത്തുന്നതിന് രണ്ടോ മൂന്നോ അധ്യാപകരെ രജിസ്ട്രേഷൻ െഡസ്കിൽ നിയമിക്കണം. വിദ്യാർഥിയുടെ ഏറ്റവും അടുത്ത സ്ഥാപനത്തിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. പ്രവേശന നടപടി തീരുന്നതിനു മുമ്പായി സർട്ടിഫിക്കറ്റ് തിരികെ വാങ്ങിയാൽ പുറത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.