പോളിടെക്നിക് പ്രവേശനം: ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പോളി പ്രവേശന റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെൻറും പ്രസിദ്ധീകരിച്ചു. www.polyadmission.orgൽ ആപ്ലിക്കേഷൻ നമ്പറും, ജനനത്തീയതിയും നൽകി പരിശോധിക്കാം.
അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താൽപര്യമുള്ളവർ സെപ്റ്റംബർ ഒമ്പതിന് നാലിന് മുമ്പ് ചെയ്യണം. അലോട്ട്മെൻറ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്മെൻറ് കിട്ടിയ കോളജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ച അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഫീസടച്ച് പ്രേവശനം നേടാം. അല്ലാത്തവരുടെ അലോട്ട്മെൻറ് റദ്ദാക്കും.
നിലവിൽ ലഭിച്ച അലോട്ട്മെൻറിൽ തൃപ്തരായ അപേക്ഷകർക്ക് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസടച്ച് പ്രവേശനം നേടാം.
ലഭിച്ച അലോട്ട്മെൻറ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഏറ്റവുമടുത്ത ഗവ. എയ്ഡഡ്, ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റ് തിരികെ നൽകും) രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന അലോട്ട്മെൻറുകളിൽ അഡ്മിഷൻ എടുക്കണം, അല്ലെങ്കിൽ റദ്ദാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.