പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം
text_fieldsതിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുതായി അപേക്ഷ ക്ഷണിച്ചു.
പ്രശേവനം ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും,പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാം. പ്രവേശനം നേടിയവർ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും.
പുതുതായി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ളവരും (ടി.സി ഒഴികെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം) 25ന് രാവിലെ 11ന് മുമ്പ് താൽപര്യമുള്ള പോളിടെക്‌നിക് കോളജിൽ എത്തണം. അത്തരം അപേക്ഷകരെ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി റാങ്കിന്റെ ക്രമത്തിൽ പ്രവേശനം നടത്തും.
അതിനു ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഈ സീറ്റുകൾ യോഗ്യരായ അപേക്ഷകരിൽ ആദ്യം വരുന്നവർക്ക് എന്ന അടിസ്ഥാനത്തിൽ പ്രവേശനം നൽകി അന്ന് വൈകീട്ട് 4.30നു പ്രവേശന പ്രക്രിയ അവസാനിപ്പിക്കും. ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ 'വേക്കൻഡി പൊസിഷൻ' എന്ന ലിങ്ക് വഴി മനസ്സിലാക്കാം.
അപേക്ഷകർ അതു പരിശോധിച്ച് ഒഴിവുള്ള കോളജിൽ ഹാജരാകണം. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി പൊതുവിഭാഗങ്ങൾ 200 രൂപയും, പട്ടികജാതി/വർഗ വിഭാഗങ്ങൾ 100 രൂപയും അതത് പോളിടെക്‌നിക് കോളജിൽ അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.