പോളിടെക്‌നിക് ഡിപ്ലോമ: ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: 2021-22 അധ്യയനവർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിെൻറ പ്രൊവിഷനൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെൻറ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ്സൈറ്റിൽ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെൻറും പരിശോധിക്കാം.
ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും അപേക്ഷകളിൽ തിരുത്തലുകൾ നടത്താനും സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയനിവാരണങ്ങൾക്കും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളജിലെ ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.
ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെൻറ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പുനൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.