Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപോളിടെക്‌നിക്...

പോളിടെക്‌നിക് പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം

text_fields
bookmark_border
polytechnic
cancel

തിരുവനന്തപുരം: സംസ്ഥാന പോളിടെക്‌നിക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് (മേയ് 28) മുതൽ ആരംഭിക്കും. സംസ ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂൺ 11 വരെ തുടരും. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. www.polyadmission.orgൽ ഓൺലൈനായാണ് അ പേക്ഷിക്കേണ്ടത്. എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ - പത്താംതരം/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹ ത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് എഞ്ചിനീയറിങ്​ സ്ട്രീമിലേക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് പ ഠിച്ചവർക്ക് നോൺ എഞ്ചിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം. ഗവൺമ​െൻറ്​ പോളിടെക്‌നിക് കോളജുകളിലെ 50 ശതമാനം ഗവ. സീറ്റുകളിലേക്കുമുള്ള അഡ്മിഷനാണ് ഓൺലൈൻ വഴി നടക്കുക.

അപേക്ഷകർക്ക് സ്വന്തമായും അക്ഷയ സ​െൻററുകൾ വ ഴിയും അപേക്ഷ തയാറാക്കാമെങ്കിലും അവ സർക്കാർ/ എയ്ഡഡ് പോളിടെക്‌നിക്കുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുകളിൽ എ ത്തി പരിശോധനക്ക്​ വിധേയമാകണം. ഇത്തരത്തിൽ ഹാജരാക്കിയ അപേക്ഷകൾ പരിശോധന നടത്തി ഫീസടച്ച് രജിസ്റ്റർ ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പണം പൂർത്തീകരിക്കുകയുള്ളൂ. ഹെൽപ് ​െഡസ്‌ക്കുകളുടെ സഹായം എല്ലാ പോളിടെക്‌നിക് കോളജുകളിലും ലഭ്യമാണെങ്കിലും ഫീസടച്ച് അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഗവൺമ​െൻറ്​/ എയ്ഡഡ് പോളിടെക്‌നിക്ക് കോളജുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.

ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ/ കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ എന്നിവ പാസായവർക്ക് യഥാക്രമം 10, അഞ്ച്, രണ്ട് ശതമാനം വീതം റിസർവേഷനുണ്ട്. ഐ.ടി.ഐ/ കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ പാസായവർക്ക് അവരവരുടെ ട്രേഡുകളനുസരിച്ച് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാം. ഭിന്നശേഷിയുള്ള സഞ്ചാരം, കാഴ്ച, കേൾവി എന്നിവക്ക്​ വൈകല്യമുള്ളവർക്ക് അഞ്ച് ശതമാനം സംവരണം ചെയ്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവർക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാനാവില്ല.

എൻ.സി.സി, സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ അപേക്ഷാഫീസടച്ചതിനു ശേഷം സമർപ്പിച്ച അപേക്ഷയുടെ കോപ്പി യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേക്ക് ബറ്റാലിയൻ വഴിയും, സ്‌പോർട്‌സ് ക്വാട്ട അപേക്ഷകർ സ്‌പോർട്‌സ് കൗൺസിലിലേക്കും നൽകണം. ജമ്മുകശ്മീർ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് റിസർവേഷൻ ഡയറക്ടറേറ്റ് വഴിയും വിമുക്ത ഭടൻമാരുടെ കുട്ടികൾ, യുദ്ധത്തിൽ മരിച്ചവരുടെ/ കാണാതായവരുടെ ആശ്രിതർ, സൈനികരുടെയും സി.ആർ.പി.എഫ്കാരുടെയും കുട്ടികൾ, ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾ, ടെക്‌സ്റ്റൈൽ ടെക്‌നോളജി സർട്ടിഫിക്കറ്റ് ഉള്ളവർ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മ​െൻറിലെ ജീവനക്കാർ, അനാഥാലയങ്ങളിൽ താമസിക്കുന്നവർ മുതലായവർക്ക് നിയമപ്രകാരമുള്ള സംവരണമുണ്ട്.

ഈ സംവരണത്തിനുശേഷമുള്ള സീറ്റുകളുടെ 60 ശതമാനം ഓപ്പൺ മെറിറ്റ് ക്വാട്ടയിലും, 40 ശതമാനം ജാതി സംവരണ വിഭാഗങ്ങൾക്കുമായി മാറ്റിവച്ചിരിക്കുന്നു. ഈഴവ ഒൻപത്, മുസ്ലീം എട്ട്, മറ്റു പിന്നാക്ക ഹിന്ദു മൂന്ന്, ലാറ്റിൻ കാത്തലിക്ക് മൂന്ന്, ധീവര അനുബന്ധ സമുദായം രണ്ട്, വിശ്വകർമ്മ അനുബന്ധ സമുദായം രണ്ട്, കുശവൻ അനുബന്ധ സമുദായം ഒന്ന്, മറ്റ് പിന്നാക്ക ക്രിസ്ത്യാനികൾ ഒന്ന്, കുടുംബി ഒന്ന്, പട്ടികജാതി എട്ട്, പട്ടികവർഗം രണ്ട് എന്നീ വിധത്തിലാണ് ജാതി സംവരണ ശതമാനം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൽക്ക് ജാതി സർട്ടിഫിക്കറ്റും മറ്റ് വിഭാഗങ്ങൾക്ക് വരുമാന സർട്ടിഫിക്കറ്റ്, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഹാജരാക്കണം. അഞ്ച് ശതമാനം സീറ്റുകൾ വനിതകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭിന്നശേഷിയുള്ളവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളജ്, കോട്ടയം ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് ഓരോ ബ്രാഞ്ചിലും അഞ്ച് സീറ്റ് വീതവും കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ്, കോഴിക്കോട് കേരള ഗവ. പോളിടെക്‌നിക് കോളജ്, തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളിൽ യഥാക്രമം സിവിൽ, കമ്പ്യൂട്ടർ ബ്രാഞ്ചുകളിൽ 10 സീറ്റുകൾ വീതവും ബധിരരായ വിദ്യാർഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. എസ്.എസ്.എൽ.സി ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് തിരഞ്ഞെടുപ്പ് ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത് (സ്ട്രീം 1).

കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം 2ലേക്കുള്ള തിരഞ്ഞെടുപ്പ് ഇൻഡക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലയിൽ നിന്നുള്ളവർക്കും ആ ജില്ലകളിലെ സ്‌കൂളുകളിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിച്ചവർക്കും ഇൻഡക്‌സ് സ്‌കോറിൽ ഒരു മാർക്ക് വീതം ബോണസ് അതത് ജില്ലകളിലെ അഡ്മിഷന് ലഭിക്കും. പൊതുവിഭാഗങ്ങൾക്ക് 150 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolytechnicCareer And Education Newspolytechnic enterencepolytechnic application
News Summary - polytechnic enterence; application -career and education
Next Story