പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം
text_fieldsതിരുവനന്തപുരം: തൃശൂർ ജില്ലയിലെ സർക്കർ, എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്.ആർ.ഡി, കേപ് പോളിടെക്‌നിക് കോളജുകളിലേക്ക് കൗൺസലിങ് രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവ്വാഴ്ച പ്രവേശനത്തിന് ഹാജരാകണം.
ഐ.ടി.ഐ/കെ.ജി.സി.ഇ റാങ്ക് ലിസ്റ്റിൽപെട്ട വിദ്യാർഥികൾ രാവിലെ ഒമ്പത് മുതൽ 10 വരെയും പ്ലസ് ടു വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽപെട്ട 2000 റാങ്ക് വരെയുള്ളവർ രാവിലെ 10 മുതൽ 11 വരെയുമാണ് ഹാജരാകേണ്ടത്. പ്ലസ് ടു, വിഎച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽപെട്ട 5000 റാങ്ക് വരെയുള്ള വിദ്യാർഥികളും എസ്.സി/എസ്.ടി വിദ്യാർഥികളും രാവിലെ 11 മുതൽ 12 വരെയും 5000 റാങ്കിന് മുകളിലുള്ളവർ ഉച്ചക്ക് ഒന്ന് മുതൽ രണ്ടുവരെയും ഹാജരാകണം.
പ്രവേശനസമയത്ത് വിദ്യാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും നിർബന്ധമായും കൊണ്ടുവരണം. പ്രവേശനം ലഭിക്കുന്നവർ 14,000 രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും 2000 രൂപ പണമായും അടയ്ക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.