േപാളി: രണ്ടാം അലോട്ട്െമൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: 45 ഗവൺമെൻറ് പോളിടെക്നിക്കുകളിലേക്കും ആറ് എയ്ഡഡ് േപാളിടെക്നിക്കുകളിലേക്കും 22 സ്വാശ്രയ പോളിടെക്നിക്കുകളിലെ ഉയർന്ന ഫീസോടുകൂടിയ (22,500) ഗവൺമെൻറ് സീറ്റുകളിലേക്കുമുള്ള രണ്ടാമത്തെ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. 14117 സീറ്റിലേക്കാണ് അലോട്ട്മെൻറ്് നൽകിയത്.
ഒന്നാം ഒാപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർ കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും നിർബന്ധമായും പ്രവേശനം നേടണം. കിട്ടിയ അലോട്ട്മെൻറ് കൊണ്ട് തൃപ്തിെപ്പട്ടവർക്കും ഉയർന്ന ഒാപ്ഷൻ റദ്ദാക്കി പ്രവേശനം നേടാം. നേരത്തേ കിട്ടിയ ഒാപ്ഷൻ നിലനിർത്തി സർട്ടിഫിക്കറ്റ് സമർപ്പിച്ച് രജിസ്റ്റർ ചെയ്തവർക്ക് ഇപ്പോൾ അലോട്ട്മെൻറ് ആദ്യ ഒാപ്ഷനിലോ തൃപ്തികരമായ ഒാപ്ഷനിലോ ലഭ്യമായിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിെൻറ പകർപ്പും ടി.സിയും അലോട്ട്മെൻറ് സ്ലിപ്പും മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടി അഡ്മിഷൻ സ്ലിപ്പ് രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ കാണിച്ച് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി പ്രവേശനം കിട്ടിയ സ്ഥാപനത്തിൽ സമർപ്പിക്കണം.
പുതുതായി അലോട്ട്െമൻറ് ലഭിച്ചവർക്ക് തൃപ്തികരമായ അലോട്ട്മെൻറ് അല്ലെങ്കിൽ ഹയർഒാപ്ഷൻ മാത്രമായോ കിട്ടിയ അലോട്ട്മെൻറ് നിലനിർത്തി ഉയർന്ന ഒാപ്ഷൻ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റർ ചെയ്യാം. ഒരുതവണ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.
എന്‍.സി.സി േക്വാട്ട
പോളിടെക്നിക്കുകളില്‍ എന്‍.സി.സി േക്വാട്ടയിലേക്ക് പരിഗണിക്കുന്നതിന് അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിെൻറ അടിസ്ഥാനത്തില്‍ 18ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇൻറര്‍വ്യൂ നടത്തും. 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. യോഗ്യത പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. എന്‍.സി.സി േക്വാട്ടയിലെ സീറ്റ് റാങ്ക് ലിസ്റ്റിലെ ക്രമത്തില്‍ തെരഞ്ഞെടുക്കാം. അലോട്ട്മെൻറ് ലഭിച്ചവര്‍ അലോട്ട്മെൻറ് ഓര്‍ഡറും സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിനോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തില്‍ 21നകം എത്തി ഫീസടച്ച് പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ 21ന് ശേഷം ഈ േക്വാട്ടയില്‍ പരിഗണിക്കില്ല.
സ്പോര്‍ട്സ് േക്വാട്ട
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷന് www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ 19ന് നടത്തുന്ന ഇൻറര്‍വ്യൂവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും പങ്കെടുക്കാം. യോഗ്യത പരീക്ഷയുടെയും നേറ്റിവിറ്റിയുടെയും അസലും പകര്‍പ്പും കൊണ്ടുവരണം. രാവിലെ 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. റാങ്ക് ലിസ്റ്റിലെ ക്രമമനുസരിച്ച്, സ്പോര്‍ട്സ് േക്വാട്ടയിലെ സീറ്റുകള്‍ തെരഞ്ഞെടുക്കാം. സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്പോര്‍ട്സ് േക്വാട്ട സീറ്റുകളില്‍ പിന്നീട് വരുന്ന ഒഴിവിൽ പരിഗണിക്കാന്‍ ഓപ്ഷന് ഫോം പൂരിപ്പിച്ച് നല്‍കണം. അലോട്ട്മെൻറ് ലഭിച്ചവര്‍ അതത് സ്ഥാപനങ്ങളില്‍ അലോട്ട്മെൻറ് ഓര്‍ഡറും സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിനോടൊപ്പം 21നകം എത്തി ഫീസടച്ച് പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ ഈ േക്വാട്ടയില്നിന്ന് ഒഴിവാക്കി ആ സീറ്റുകളിലേക്ക് ഓപ്ഷന് നല്‍കിയവരെ പ്രവേശിപ്പിക്കുന്നതിന് ലിസ്റ്റ് തയാറാക്കും. പുതിയ ലിസ്റ്റ് 24ന് പ്രസിദ്ധീകരിക്കും.
പുതിയ പോളിടെക്നിക്കിലേക്ക് ഒാപ്ഷൻ നൽകാം
തിരുവനന്തപുരം: പുതുതായി സ്റ്റേറ്റ് ബോർഡുമായി അഫിലിയേറ്റ് ചെയ്ത ചാലക്കുടിയിലെ നിർമല ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ സിവിൽ, മെക്കാനിക്കൽ, കെമിക്കൽ ബ്രാഞ്ചുകളിലേക്കും പെരുമ്പാവൂരിലെ കെ.എം.പി പോളിടെക്നിക് കോളജിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് ഒാേട്ടാമൊബൈൽ, കെമിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കുമുള്ള ഒാപ്ഷൻ വെള്ളിയാഴ്ച. ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്ത റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർക്ക് സമർപ്പിക്കാം. ഏറ്റവും അടുത്ത ഗവ./എയ്ഡഡ് പോളിടെക്നിക്കിലാണ് ഒാപ്ഷൻ രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.