Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

ജി.​എ​ൻ.​എ​മ്മു​കാ​ർ​ക്ക്​ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം

text_fields
bookmark_border
ജി.​എ​ൻ.​എ​മ്മു​കാ​ർ​ക്ക്​ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം
cancel
അം​ഗീ​കൃ​ത ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ​റി (ജി.​എ​ൻ.​എം) കോ​ഴ്​​സ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക്​ ഉ​യ​ർ​ന്ന ​യോ​ഗ്യ​ത ക​ര​സ്​​ഥ​മാ​ക്കാ​നു​ള്ള പ​ഠ​നാ​വ​സ​ര​മാ​ണ്​ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ഡി​ഗ്രി കോ​ഴ്​​സി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത​്. സ​ർ​വി​സി​ലു​ള്ള​വ​ർ​ക്കും കോ​ഴ്​​സ്​ പ​ഠി​ക്കാം. 

സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ഫീ​സ്​ പൊ​തു​വി​ഭാ​ഗ​ത്തി​ന്​ 800 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 400 രൂ​പ​യു​മാ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ​ ​െഫ​ഡ​റ​ൽ ബാ​ങ്ക്​ ശാ​ഖ​ക​ളി​ലും ജൂ​ൺ 27 വ​രെ അ​പേ​ക്ഷ​ഫീ​സ്​ സ്വീ​ക​രി​ക്കും. ബാ​ങ്കി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ ന​മ്പ​റും ച​ലാ​ൻ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച്​ ജൂ​ൺ 28 വ​രെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ഒാ​ൺ​ലൈ​നാ​യി www.lbscentre.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ നി​ർ​ദേ​ശാ​നു​സ​ര​ണം ര​ജി​സ്​​റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ ജൂ​ൺ 30ന​കം എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഡ​യ​റ​ക്​​ട​റു​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ന്ദാ​വ​നം, പാ​ള​യ​ത്തു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ ല​ഭി​ച്ചി​രി​ക്ക​ണം. 

യോ​ഗ്യ​ത: അ​പേ​ക്ഷ​ക​ർ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി ​െഎ​ച്ഛി​ക വി​ഷ​യ​മാ​യി പ്ല​സ്​ ടു ​പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലും ബ​ന്ധ​പ്പെ​ട്ട സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ലും അം​ഗീ​ക​രി​ച്ച ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ​റി (GNM) കോ​ഴ്​​സ്​ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 45 വ​യ​സ്സാ​ണ്. സ​ർ​വി​സ്​ ​േക്വാ​ട്ട​യി​േ​ല​ക്കു​ള്ള അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ 49 വ​യ​സ്സു​വ​രെ​യാ​കാം.

സ​ർ​വി​സ്​ ​േക്വാ​ട്ട​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ സ്വ​ന്തം സ്​​ഥാ​പ​ന​ത്തി​ലെ മേ​ല​ധി​കാ​രി വ​ഴി നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തി​രു​വ​ന​ന്ത​പു​ര​ത്തെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്​ എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ​ ഡ​യ​റ​ക്​​ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്കും അ​യ​ക്ക​ണം. ഇ​തി​നാ​യു​ള്ള ​​പ്ര​ത്യേ​ക അ​പേ​ക്ഷ​ഫോ​റം വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 

സ​ർ​വി​സ്​ ​േക്വാ​ട്ട​യി​ൽ ​െമ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ​നോ​മി​നേ​റ്റ്​ ​െച​യ്യു​ന്ന അ​ഞ്ചു​ പേ​ർ​ക്കും ഹെ​ൽ​ത്ത് ​സ​ർ​വി​സ്​ ഡ​യ​റ​ക്​​ട​ർ നോ​മി​േ​ന​റ്റ് ​ചെ​യ്യു​ന്ന അ​ഞ്ചു​പേ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. സ​ർ​വി​സ്​ സീ​നി​യോ​റി​റ്റി​യും എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യു​ടെ റാ​ങ്കും പ​രി​ഗ​ണി​ച്ചാ​വും സ​ർ​വി​സ്​ ​േക്വാ​ട്ട​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്. ഡെ​പ്യൂ​േ​ട്ട​ഷ​ൻ (ബെ​നി​ഫി​റ്റ്​​സ്) ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ പ​ഠ​നം ന​ട​ത്താ​വു​ന്ന​താ​ണ്. 

തെ​ര​ഞ്ഞെ​ടു​പ്പ്​: 20-17 ജൂ​ൈ​ല​ 16ന്​ ​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ഹാ​ൾ​ടി​ക്ക​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. റാ​ങ്ക്​ ലി​സ്​​റ്റി​ൽ സ്​​ഥാ​നം പി​ടി​ക്കു​ന്ന​വ​ർ​ക്ക്​ കോ​ള​ജ്​ ഒാ​പ്​​ഷ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കും. സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ കേ​ന്ദ്രീ​കൃ​ത​മാ​യി​ട്ടാ​ണ്​ ന​ട​ത്തു​ക. 

കോ​ഴ്​​സി​​​െൻറ ദൈ​ർ​ഘ്യം 24 മാ​സ​മാ​ണ്. കോ​ഴ്​​സ്​ ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളു​ടെ/​കോ​ള​ജു​ക​ളു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​െ​ല പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്. 60 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സ്​​റ്റേ​റ്റ്​ മെ​റി​റ്റി​ലും 40 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സം​വ​ര​ണ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചും അ​ഡ്​​മി​ഷ​ൻ ന​ൽ​കും. എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ​െ​പ​ടു​ന്ന​വ​ർ​ക്ക്​ 30 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 10 ശ​ത​മാ​നം സീ​റ്റു​ക​ളി​ലു​മാ​ണ്​ പ്ര​വേ​ശ​നം.

ഗ​വ​ൺ​മ​െൻറ്​ ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ൽ നി​ല​വി​ൽ 20,000 രൂ​പ​യാ​ണ്​ ട്യൂ​ഷ​ൻ ഫീ​സ്. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഗ​വ​ൺ​മ​െൻറ്​ മെ​റി​റ്റ്​/​മാ​നേ​ജ്​​മ​െൻറ്​ സീ​റ്റു​ക​ളി​ൽ 55,000 രൂ​പ​യാ​ണ്​ ഫീ​സ്. എ​ൻ.​ആ​ർ.​െ​എ സീ​റ്റു​ക​ളി​ൽ ര​ണ്ടു​ ല​ക്ഷം രൂ​പ​യാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ  www.lbscentre.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ​പ്രോ​സ്​​പെ​ക്​​ട​സി​ൽ ല​ഭ്യ​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post basic nursingGNM
News Summary - Post basic nursing course for gNM holders
Next Story