പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് :309 വിദ്യാർഥികൾക്ക് 2.80 കോടി രൂപയുടെ അനുമതി
text_fieldsതിരുവനന്തപുരം: 2021-22 വർഷത്തെ സി.എസ്.എസ് പരിധിയിൽ വരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 309 വിദ്യാർഥികൾക്ക് 2.80 കോടി രൂപയുടെ അനുമതി നൽകി പട്ടികജാതി വകുപ്പിന്റെ ഉത്തരവ്. അപേക്ഷകളിൽ കോഴ്സ് ചേഞ്ച് അക്കോമഡേഷൻ ചേഞ്ച് ചെയ്തിട്ടുള്ള 309 വിദ്യാർഥികൾക്ക് പുതിയ കോഴ്സിനുള്ള ഫീസിനത്തിൽ ആവശ്യമുള്ള 2.80 കോടി രൂപയാണ് അനുമതി നൽകിയത്.
2021-22 വർഷത്തെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷകളിൽ കോഴ്സ് ചേഞ്ച്, അക്കോമഡേഷൻ ചേഞ്ച് ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും സമയബന്ധിതമായി അപേക്ഷ സമർപ്പിക്കുവാൻ കഴിയാതെ പോയ സി.എസ്.എസ് പരിധിയിൽ വരുന്ന വിദ്യാർഥികൾക്കും അർഹതപ്പെട്ട തുക മാറി നൽകുന്നതിനുള്ള അനുമതി ഉത്തരവ് നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ഡയറക്ടർ നേരത്തെ പ്രൊപോസൽ സമർപ്പിച്ചിരുന്നു.
അതോടൊപ്പം ഇ-ഗ്രാന്റ്സ് പോർട്ടലിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം 309 വിദ്യാർഥികൾ ആദ്യം രജിസ്റ്റർ ചെയ്ത കോഴ്സ് ഉപേക്ഷിച്ച് ഫയർ കോഴ്സുകളിലേക്കു മാറി. ഈ വിദ്യാർഥികൾക്ക് പുതിയ കോഴ്സിനുള്ള അപേക്ഷ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലേക്ക് നൽകുവാൻ കഴിയില്ല. ഇവർക്ക് പുതിയ കോഴ്സിനുള്ള ഫീസിനത്തിൽ ഏകദേശം 2.80 കോടി രൂപ അനുവദിക്കേണ്ടി വരുമെന്നും ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.