പ്രീ-സീ ട്രെയിനിങ് കോഴ്സ്: അപേക്ഷ ഏപ്രിൽ 21വരെ
text_fieldsമർച്ചൻറ് നേവിയിലും ഷിപ്പിങ് കമ്പനികളിലുമൊക്കെ തൊഴിൽ ലഭിക്കുന്നതിന് സഹായകരമായ ആറുമാസത്തെ പ്രീ-സീ ട്രെയിനിങ് കോഴ്സ് ഫോർ ജനറൽ പർപസ് റേറ്റിങ്ങിൽ പ്രവേശനത്തിന് തൂത്തുക്കുടിയിലെ തമിഴ്നാട് മാരിടൈം അക്കാദമി അപേക്ഷ ക്ഷണിച്ചു.
തമിഴ്നാട് സർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ജൂലൈ രണ്ടിന് ആരംഭിക്കുന്ന കോഴ്സിലേക്ക് ഏപ്രിൽ 21വരെ അപേക്ഷകൾ സ്വീകരിക്കും. ഭാരത സർക്കാറിെൻറ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ്ങിെൻറ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. തമിഴ്നാട് സർക്കാറിെൻറ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അർഹത.
യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളോടെ 10ാംക്ലാസ്/എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിട്ടുള്ളവർ (ഇംഗ്ലീഷ് 40 ശതമാനം മാർക്കിൽ കുറയരുത്) അല്ലെങ്കിൽ രണ്ടുവർഷത്തെ ഫിറ്റർ/മെഷ്യനിസ്റ്റ്/മെക്കാനിക്/വെൽഡർ/ടർണർ ട്രേഡുകളിൽ 40 ശതമാനം മാർക്കിൽ കുറയാതെ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് (10/12ാംക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ 40 ശതമാനം മാർക്കിൽ കുറയാതെ വേണം) ഉള്ളവരെയാണ് പരിഗണിക്കുക. പ്രായം 02/07/2018ൽ 17നും 25നും മധ്യേയാവണം.
തൂത്തുക്കുടിയിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
ആകെ 40 സീറ്റുകളാണുള്ളത്. അപേക്ഷഫീസ് 75 രൂപയാണ്. അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.tn.gov.in/tnma നിന്നും ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഡയറക്ടർ, തമിഴ്നാട് മാരിടൈം അക്കാദമി, തൂത്തുക്കുടി 628001, തമിഴ്നാട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 21.
കോഴ്സ് ഫീസ് ഒന്നര ലക്ഷം രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.