പ്രാഥമിക പൊതുപരീക്ഷ: ചോദ്യപേപ്പർ ഭാഷ മാറ്റാൻ അവസരം
text_fieldsതിരുവനന്തപുരം: 2022ലെ പത്താംതലം പ്രാഥമിക പൊതുപരീക്ഷക്ക് സ്ഥിരീകരണം രേഖപ്പെടുത്തുമ്പോൾ ഉദ്യോഗാർഥികൾ ശ്രദ്ധാപൂർവം ചോദ്യപേപ്പർ മാധ്യമം തെരഞ്ഞെടുക്കണം. പിശകുപറ്റിയ ഉദ്യോഗാർഥികൾ യൂസർ ഐഡി, മൊബൈൽ നമ്പർ, കാറ്റഗറി നമ്പർ, ആവശ്യമായ ചോദ്യപേപ്പർ മാധ്യമം എന്നിവ വ്യക്തമായി രേഖപ്പെടുത്തി കേരള പബ്ലിക് സർവിസ് കമീഷൻ ജോയൻറ് പരീക്ഷ കൺട്രോളർക്കോ അതത് ജില്ല ഓഫിസർമാർക്കോ മാർച്ച് 11ന് മുമ്പ് ഇ-മെയിൽ വഴിയോ തപാൽ മുഖേനയോ സമർപ്പിക്കണം.
പരീക്ഷത്തീയതിയിൽ മാറ്റം
മാർച്ച് ആറിന് നടത്താൻ നിശ്ചയിച്ച അഗ്രികൾചറൽ ഓഫിസർ/ സോയിൽ സർവേ ഓഫിസർ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ മാർച്ച് 26ലേക്ക് മാറ്റി. ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ മാർച്ച് 11 മുതൽ പ്രൊഫൈൽ വഴി ലഭ്യമാകും.
അഭിമുഖം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/ വാച്ച്മാൻ (പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ 276/2020) തസ്തികയിലേക്ക് മാർച്ച് രണ്ടിന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫിസിൽ അഭിമുഖം.
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2- ഒന്നാം എൻ.സി.എ ധീവര (കാറ്റഗറി നമ്പർ 103/2021) തസ്തികയിലേക്ക് മാർച്ച് 10ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം.
കൊല്ലം ജില്ലയിൽ എൻ.സി.സി/ സൈനികക്ഷേമ വകുപ്പിൽ ൈഡ്രവർ ഗ്രേഡ് 2 (എച്ച്.ഡി.വി) -വിമുക്തഭടൻമാർക്ക് മാത്രം (കാറ്റഗറി നമ്പർ 327/2019) തസ്തികയിലേക്ക് മാർച്ച് രണ്ടിന് പി.എസ്.സി കൊല്ലം ജില്ല ഓഫിസിൽ അഭിമുഖം.
പ്രമാണ പരിശോധന
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 204/2019) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് ഒമ്പതിന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.