എട്ട് ഐ.ഐ.ടികളിൽ ഡയറക്ടർമാരെ നിയമിക്കാൻ അനുമതി നൽകി രാഷ്ട്രപതി
text_fieldsന്യൂഡൽഹി: എട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളി (ഐ.ഐ.ടി)കളിൽ ഡയറക്ടർമാരെ നിയമിക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പാലക്കാട്, തിരുപ്പതി, ധാർവാഡ്, ഭിലായ്, ഗാന്ധിനഗർ, ഭുവനേശ്വർ, ഗോവ, ജമ്മു തുടങ്ങി എട്ട് ഐ.ഐ.ടികളിലേക്കുള്ള ഡയറക്ടർമാരുടെ നിയമനത്തിനാണ് രാഷ്ട്രപതി മുർമു അംഗീകാരം നൽകിയത്.
ഐ.ഐ.ടി മദ്രാസിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം പ്രഫസർ എ. ശേഷാദ്രി ശേഖറിനെ പാലക്കാട് ഐ.ഐ.ടി ഡയറക്ടറായും ഐ.ഐ.ടി മദ്രാസിലെ പ്രഫസർ കെ. എൻ സത്യനാരായണനെ ഐ.ഐ.ടി തിരുപ്പതിയിലുമാണ് നിയമിച്ചത്. ഐ.ഐ.ടി (ബി.എച്ച്.യു) പ്രഫസർ രാജീവ് പ്രകാശിനെ ഐ.ഐ.ടി ഭില്ലായിയിലെ ഡയറക്ടറായും പ്രഫസർ രജത് മൂനയെ ഐ.ഐ.ടി ഗാന്ധിനഗറിലും നിയമിച്ചു.
പ്രഫസർ പശുമർത്തി ശേഷു (ഐ.ഐ.ടി ഗോവ), പ്രഫസർ വെങ്കപ്പയ്യ ആർ ദേശായി (ഐ.ഐ.ടി ധാർവാഡ്), പ്രഫസർ ശ്രീപദ് കർമാൽക്കർ (ഐ.ഐ.ടി ഭുവനേശ്വർ), പ്രഫസർ മനോജ് സിങ് ഗൗർ (ഐ.ഐ.ടി ജമ്മു) എന്നിവിടങ്ങളിലും നിയമിതരായി.
അതേസമയം ഐ.ഐ.ടി മദ്രാസിന്റെ സ്ട്രാറ്റജിക് പ്ലാൻ (2021-27) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തിങ്കളാഴ്ച രാവിലെ പുറത്തിറക്കി. ഐ.ഐ.ടികൾ കേവലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ലെന്നും ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കാനും മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുത്താനുമുള്ള കേന്ദ്രങ്ങളാണെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.