കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനത്തിന് നടപടി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വിദ്യാർഥി പ്രവേശനത്തിന് നടപടിയായി. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലക്ക് യു.ജി.സി അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം നിലനിന്ന അനിശ്ചിതത്വം നീങ്ങിയതോടെ കൂടുതല്‍ കോഴ്‌സുകളില്‍ വിദ്യാർഥി പ്രവേശനം നടത്താന്‍ കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സാഹചര്യമൊരുങ്ങുകയുമായിരുന്നു.
ഇതോടെ 2022-23 അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് സര്‍വകലാശാല വെള്ളിയാഴ്ച അപേക്ഷ ക്ഷണിച്ചു. അഫ്ദലുല്‍ ഉലമ, സോഷ്യോളജി, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്സുകളിലേക്കും അറബിക്.
സോഷ്യോളജി, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ്സി. മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 31 വരെയും 100 രൂപ പിഴയോടെ നവംബര്‍ അഞ്ച് വരെയും 500 രൂപ പിഴയോടെ നവംബര്‍ 15 വരെയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം പകര്‍പ്പ് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നൽകണം.
ഓപണ്‍ സര്‍വകലാശാലക്ക് യു.ജി.സി അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് പ്രവേശനം അനുവദിച്ചുള്ള ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് കാലിക്കറ്റ് വാഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ബി.ബി.എ, ബി.കോം, ബി.സി.എ എന്നീ ബിരുദ കോഴ്സുകളിലേക്കും എം.എ. സോഷ്യോളജി.
ഹിസ്റ്ററി, എം.കോം എന്നീ ബിരുദാനന്തര കോഴ്സുകളിലേക്കും പ്രവേശനം നടത്താന്‍ അവസരമൊരുങ്ങിയത്. ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, അഫ്സലുല്‍ ഉലമ, എം.എ അറബിക്, ഹിന്ദി, സംസ്‌കൃതം, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, എം.എസ്സി മാത്തമാറ്റിക്സ് കോഴ്സുകളില്‍ പ്രവേശനം നടത്താന്‍ സര്‍വകലാശാലക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. പ്രവേശന നടപടികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ (എസ്.ഡി.ഇ) വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0494 2407356, 2400288, 2660600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.