ബിരുദാനന്തര ബിരുദപഠനത്തിന് പ്രഫ. സിദ്ദീഖ് ഹസൻ സ്കോളർഷിപ്
text_fieldsന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന മിടുക്കരായ വിദ്യാർഥികളുടെ ഉന്നതപഠനം ഉറപ്പുവരുത്തുന്നതിനും നേതൃഗുണമുള്ള യുവ തലമുറയെ വളർത്തിയെടുക്കുന്നതിനുമായി 'വിഷൻ' പ്രസ്ഥാനത്തിന്‍റെ മുഖ്യ ശിൽപിയും മികച്ച സാമൂഹിക പ്രവർത്തകനുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍റെ പേരിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഓരോ വർഷവും ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന 100 വിദ്യാർഥികൾക്കാണ് 30,000 രൂപ വീതമുള്ള സ്‌കോളർഷിപ് നൽകുക. ബിരുദ പഠനത്തിലെ മികവും വ്യക്തിഗത കൂടിക്കാഴ്ചയിലെ നിലവാരവും അനുസരിച്ചായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്. കുടുംബ വാർഷികവരുമാനം അഞ്ചു ലക്ഷം കവിയാത്ത ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ, കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ജനുവരി 25വരെ. https://hwfindia.org/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.