എൻജിനീയറിങ് പ്രവേശനപരീക്ഷ ജൂലൈയിലേക്ക് മാറ്റാൻ നിർദേശം
text_fieldsതിരുവനന്തപുരം: ജൂൺ 20ന് നടത്താൻ ശിപാർശ ചെയ്ത കേരള എൻജിനീയറിങ്/ഫാർമസി പ്രവേശനപരീക്ഷ ജൂലൈയിലെ സൗകര്യപ്രദമായ തീയതിയിലേക്ക് മാറ്റാൻ ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രവേശനപരീക്ഷ കമീഷണർക്ക് നിർദേശം നൽകി.
ജൂൺ 20ന് കർണാടകയിലെ പ്രവേശന പരീക്ഷ നടത്താൻ നിശ്ചയിച്ചതിനാലും വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ക്വാറൻറീൻ പാലിച്ച് പരീക്ഷ എഴുതാൻ ആവശ്യമായ സമയം അനുവദിേക്കണ്ടതിനാലുമാണ് തീയതി മാറ്റാൻ ഉന്നതവിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ചത്.
എൻജിനീയറിങ്/ഫാർമസി പ്രവേശനപരീക്ഷക്ക് മുംബൈയിലെ കേന്ദ്രം തുടരാനും നിർദേശിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുംബൈ കേന്ദ്രം റദ്ദാക്കണമെന്ന് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി ശിപാർശ ചെയ്തിരുന്നു. മുംബൈക്ക് പുറമെ ഡൽഹി, ദുബൈ കേന്ദ്രങ്ങളും തുടരാനാണ് നിർദേശം. എന്നാൽ ഇൗ കേന്ദ്രങ്ങളിൽ അപേക്ഷിക്കുന്നവർ കേരളത്തിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം കൂടി തെരഞ്ഞെടുക്കേണ്ടിവരും. ഏതെങ്കിലും സാഹചര്യത്തിൽ ഇൗ കേന്ദ്രങ്ങളിൽ പരീക്ഷനടത്തിപ്പിന് തടസ്സം നേരിട്ടാൽ ഇവിടെ അപേക്ഷിച്ചവർ കേരളത്തിലെ തെരഞ്ഞെടുത്ത കേന്ദ്രത്തിൽ എഴുതേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.