നിപ്മറിൽ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് കോഴ്സ്
text_fieldsഇരിങ്ങാലക്കുട: സംസ്ഥാനത്ത് ആദ്യമായി സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറില്‍ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്ച്ലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് (ബി.പി.ഒ) ബിരുദ കോഴ്സ് തുടങ്ങുന്നു. കൃത്രിമ കൈകാലുകൾ, വീൽചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങളുടെ നിര്‍മാണം, ആവശ്യകത- ഗുണമേന്മ നിര്‍ണയങ്ങൾ എന്നിവയിലുള്ള പ്രഫഷനൽ കോഴ്സാണിത്. റീഹാബിലിറ്റേഷൻ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സിന്റെ നിയന്ത്രണം കേരള ആരോഗ്യ സർവകലാശാലക്കാണ്.
മെഡിക്കൽ കോളജുകൾ, ജില്ല ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിംബ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുള്ള പ്രഫഷനൽ ബിരുദമാണിത്. വിദേശത്തും മികച്ച തൊഴിൽസാധ്യതയുണ്ട്. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കും എൽ.ബി.എസ് വഴി പാരാമെഡിക്കല്‍ കോഴ്സില്‍ അഡ്മിഷന് ലഭിക്കാൻ രജിസ്റ്റര്‍ ചെയ്തവർക്കുമാണ് ഓപ്ഷന് സമര്‍പ്പിക്കാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.