പി.എസ്.സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: 2022ൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികകൾ ഈവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. സാധ്യതാ പട്ടികയിലുൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷ ഏപ്രിൽ മുതൽ ജൂലൈ വരെ നടത്തും. വിശദ സിലബസും ടൈംടേബിളും വെബ്സൈറ്റിൽ.
യൂനിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ, പൊലീസിൽ സബ് ഇൻസ്പെക്ടർ തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തും. യൂനിവേഴ്സിറ്റി അസിസ്റ്റന്റ്, ഫീൽഡ് ഓഫിസർ തസ്തികകളുടെ മുഖ്യപരീക്ഷ ജൂലൈയിലും സബ് ഇൻസ്പെക്ടർ ഓഫ് പൊലീസിന്റേത് ആഗസ്റ്റിലും നടത്തും.
വിവിധ ബറ്റാലിയനുകളിലെ പൊലീസ് കോൺസ്റ്റബിൾ, വനിത സിവിൽ പൊലീസ് തസ്തികകളുടെ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തും. ഈ തസ്തികകൾക്ക് പ്രാഥമിക പരീക്ഷയുണ്ടാകില്ല. യൂനിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ പ്രാഥമിക പരീക്ഷ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തും.
മുഖ്യപരീക്ഷ ഒക്ടോബറിലാണ്.വിജ്ഞാപനം പുറപ്പെടുവിച്ച 10, 12, ബിരുദ യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തും. വിശദ സമയവിവരപട്ടിക അതത് സമയങ്ങളിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.