Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.എസ്​.സി വാർത്തകൾ

പി.എസ്​.സി വാർത്തകൾ

text_fields
bookmark_border
പി.എസ്​.സി വാർത്തകൾ
cancel

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യി​ൽ പ്രോ​ഗ്രാ​മ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 388/2021) ത​സ്​​തി​ക​യി​ലേ​ക്ക് ജൂ​ലൈ 25ന്​ ​രാ​വി​ലെ 7.30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ത്തും. പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന പ്ര​മാ​ണ​ങ്ങ​ൾ, ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ ജി.​ആ​ർ 2 സി ​വി​ഭാ​ഗ​ത്തി​ൽ (0471 2546294).

കേ​ര​ള​ത്തി​ലെ വി​വി​ധ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ ഡ്രൈ​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 210/2021) ത​സ്​​തി​ക​യി​ലേ​ക്ക് ജൂ​ലൈ 25 മു​ത​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തും.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പ​റ​യു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും സാ​ധു​വാ​യ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്​ ആ​ൻ​ഡ് പ​ർ​ട്ടി​ക്കു​ലേ​ഴ്സ്, ബാ​ഡ്ജ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​വ​രം ജി.​ആ​ർ 8 വി​ഭാ​ഗ​ത്തി​ൽ (0471 2546440).

പ്ര​മാ​ണ​പ​രി​ശോ​ധ​ന

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ സം​സ്​​കൃ​തം (സാ​ഹി​ത്യം) (കാ​റ്റ​ഗ​റി ന​മ്പ​ർ 281/2019) ത​സ്​​തി​ക​യു​ടെ മാ​റ്റി​വെ​ച്ച പ്ര​മാ​ണ​പ​രി​ശോ​ധ​ന ജൂ​ലൈ 24ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ 2 ബി ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546324)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc news
News Summary - psc news
Next Story