വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fieldsകേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 397 മുതൽ 436/2022 വരെ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്ടോബർ ഒന്നിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷൻ/ഓൺലൈൻ അപേക്ഷ നവംബർ രണ്ടുവരെ സമർപ്പിക്കാം. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ്: അസി. പ്രഫസർ-ഹോം സയൻസ് (ജനറൽ) (കോളജ് വിദ്യാഭ്യാസം), ലെക്ചറർ-പോളിമർ ടെക്നോളജി (സാങ്കേതിക വിദ്യാഭ്യാസം), നോൺ-വൊക്കേഷനൽ ടീച്ചർ (സീനിയർ)-കോമേഴ്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് (വി.എച്ച്.എസ്.ഇ).
സബ് എൻജിനീയർ (സിവിൽ-കെ.എസ്.ഇ.ബി), ഫോർമാൻ (സ്റ്റോർ ഇൻ ചാർജ്-ഗ്രൗണ്ട് വാട്ടർ), ഇൻസ്ട്രക്ടർ-ഫിസിക്കൽ എജുക്കേഷൻ (സാങ്കേതിക വിദ്യാഭ്യാസം), ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ), ഫിനാൻസ് അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ (ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്).
അസി. ഇൻസ്ട്രക്ടർ (ഷോർട്ട് ഹാൻഡ്-സാങ്കേതിക വിദ്യാഭ്യാസം), സെക്യൂരിറ്റി ഗാർഡ് (വിമുക്ത ഭടന്മാർക്ക് മാത്രം), (ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സി), ഇ.ഇ.ജി ടെക്നീഷ്യൻ ഗ്രേഡ്-2 (മെഡിക്കൽ വിദ്യാഭ്യാസം), ട്രേഡർ (സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്), മലയാളം മീഡിയം (തസ്തികമാറ്റം വഴി), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-എൽ.പി.എസ് (വിദ്യാഭ്യാസം), ലബോറട്ടറി അറ്റൻഡർ (ഹോമിയോപ്പതി).
സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-സ്റ്റാറ്റിസ്റ്റിക്സ് (എസ്.ടി), മാത്തമാറ്റിക്സ് (എസ്.ടി), എച്ച്.എസ്.എസ് ടീച്ചർ (ജൂനിയർ), കമ്പ്യൂട്ടർ സയൻസ് (എസ്.സി/എസ്.ടി), ഹിന്ദി (എസ്.ടി-ഹയർ സെക്കൻഡറി വിദ്യാഭ്യാസം), ഡെയറി ഫാം ഇൻസ്ട്രക്ടർ (എസ്.സി/എസ്.ടി-ഡെയറി ഡെവലപ്മെന്റ്), ഇ.സി.ജി ടെക്നീഷൻ ഗ്രേഡ്-2 (എസ്.ടി) ഫാർമസിസ്റ്റ് ഗ്രേഡ്-2 (എസ്.ടി) (ആരോഗ്യം), ട്രാക്ടർ ഡ്രൈവർ ഗ്രേഡ്-2 (എസ്.ടി) (അഗ്രികൾചർ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ).
എൻ.സി.എ റിക്രൂട്ട്മെന്റ്: ജൂനിയർ കൺസൽട്ടന്റ് (ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി (എൽ.സി/എ 1-ആരോഗ്യം), നോൺ വൊക്കേഷനൽ ടീച്ചർ-ഇംഗ്ലീഷ് (ജൂനിയർ-എസ്.ടി) (വി.എച്ച്.എസ്.ഇ), ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ), എൽ.സി/എ 1) (ഇൻഡസ്ട്രിയൽ ട്രെയിനിങ്).
അക്കൗണ്ട്സ് ഓഫിസർ (എസ്.സി) (മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ), യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)(എസ്.സി/എസ്.ടി/എൽ.സി/എ1/ഒ.ബി.സി/ധീവര/മുസ്‍ലിം/ഹിന്ദു നാടാർ) (വിദ്യാഭ്യാസം) ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (എസ്.സി.സി.സി).
ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) (എസ്.സി.സി.സി) (എസ്.എം), വനിത സിവിൽ എക്സൈസ് ഓഫിസർ (മുസ്‍ലിം). ഒഴിവുകൾ, യോഗ്യത മാനദണ്ഡം, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.