വിദ്യാർഥികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അധ്യാപകരും രക്ഷിതാക്കളും കൈകോർക്കണം -പി.എസ്.കെ ഡ്രീം ദെം ഗ്രാന്റ് ഫിനാലെ
text_fieldsകോഴിക്കോട്: വിദ്യാർഥികൾ കാണുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അധ്യാപകരും രക്ഷിതാക്കളും കൈകോർക്കണമെന്ന് തൃശൂരിൽ നടന്ന പി.എസ്.കെ ഡ്രീം ദെം ഗ്രാന്റ് ഫിനാലെ രണ്ടാം സീസൺ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പഠന പ്രക്രിയകൾ വിദ്യാർഥികളിൽ എത്തിക്കുക എന്നതാണ് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ ഉചിതമായ മാർഗം. ദേശീയ അന്തർ ദേശീയ യൂനിവേഴ്സിറ്റികളെ കുറിച്ചും അവിടെ നടക്കുന്ന പരീക്ഷണങ്ങളെ കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ഡ്രീം ദെം നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണ് സെമിനാർ അഭിപ്രായപ്പെട്ടു.
കേരള ഹൈകോടതി ജഡ്ജി എൻ. നാഗരേഷ് ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. ഡ്രീം ദം അക്കാദമിക് ഡയറക്ടക്ർ ഡോ. ജോൺ ജെ. ലാൽ അധ്യക്ഷത വഹിച്ചു. ഡോ. സ് ചാക്കോ പെരിയാപുരം, ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിഷ് മോഹൻ, ഡോ. ടെസ്സി തോമസ്, അഡ്വ. കെ.ജി രാംകുമാർ, ഡോ. വി.പി ഗംഗാധരൻ, പ്രൊ. ഡോ. ജോസഫ് മാത്യു, ഇസാഫ് ബാങ്ക് എം.ഡി കെ. പോൾ തോമസ്, ജയരാജ് വാര്യർ, റിലയൻസ് ജിയോ ബിസിനസ് ഹെഡ് കെ.സി നരേന്ദ്രൻ, റിപ്പോർട്ടർ ടി.വി പ്രസിഡന്‍റ് അനിൽ ആയൂർ, ഡ്രീം ദം എം.ഡി ഡോ. ടി. സുരേഷ്‌കുമാർ (പി.എസ്.കെ), ചീഫ് മെന്റർ യഹ്‌യ പി. ആമയം എന്നിവർ സംസാരിച്ചു.
ഗുരു ശ്രേഷ്ഠ അവാർഡ് സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി. സുനിൽകുമാർ, കർമ ശ്രേഷ്ഠ അവാർഡ് എച് ആൻഡ് സി ബുക്സ് ഡയറക്ടർ വിക്ടർ തെക്കേക്കര, വിദ്യ ശ്രേഷ്ഠ അവാർഡ് ഡോ. എം. ദിനേശ് ബാബു എന്നിവർ ഏറ്റുവാങ്ങി. കഴിഞ്ഞ അക്കാദമിക് വർഷത്തിലെ എട്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കും സ്‌കൂളുകൾക്കുമുള്ള ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. അടുത്ത വർഷത്തെ പരീക്ഷകൾ സെപ്റ്റംബർ മാസം തുടങ്ങുമെന്ന് സുരേഷ് കുമാർ അറിയിച്ചു.
ഗ്രാൻഡ് ഫിനാലെയോടാനുബന്ധിച്ചു നടന്ന സയൻസ് കോൺക്ലേവിൽ ഡോ. രാധാകൃഷ്ണൻ ജി. പിള്ളൈ, ഡോ. ആശ കുമാരി, ഡോ. അശ്വിൻ ശേഖർ, ഡോ. അനൂപ് കൊള്ളാനൂർ, ഡോ. നിമ്മി ഞാട്ടുകാലയിൽ ജോൺ, ഡോ. ജെസ്സിൻ എ. മല്ലിയിൽ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.