പുണെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷിക്കാം
text_fieldsപുണെ (FTII) കൊൽക്കത്ത സത്യജിത് റായ് (SRFTI) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (JET 2022-23) മാർച്ച് 18 (2 മുതൽ 5 മണി വരെ), 19 (രാവിലെ 9-12, ഉച്ചക്കുശേഷം 2-5 മണി വരെ) തീയതികളിൽ നടത്തും. തിരുവനന്തപുരം, ചെന്നൈ, ബംഗളുരു ഉൾപ്പെടെ 28 നഗരങ്ങളിലായാണ് പരീക്ഷ.
വിശദ വിവരങ്ങളടങ്ങിയ ‘ജെറ്റ്’ വിജ്ഞാപനം https.//applyadmission.net/JET2022 -ൽ ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 2000 രൂപ. SC/ST/PWD/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 600 രൂപ മതി. ഒന്നിലധികം കോഴ്സുകൾക്ക് യഥാക്രമം 1000, 300 രൂപ വീതം അധികം നൽകണം. ഓൺലൈനായി മാർച്ച് 4 നകം അപേക്ഷിക്കേണ്ടതാണ്.
ബിരുദമാണ് യോഗ്യത. അണ്ടർ ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും.
കോഴ്സുകൾ: പി.ജി ഡിപ്ലോമ (3 വർഷം): ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ, അനിമേഷൻ സിനിമ, പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ, ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ.
* പി.ജി. ഡിപ്ലോമ (രണ്ടു വർഷം): സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടെലിവിഷൻ, വെബ്സീരീസ്), ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്, ഡയറക്ഷൻ ആൻഡ് പ്രൊഡ്യൂസിങ് ഫോർ EDM, സിനിമാട്ടോഗ്രാഫി ഫോർ EDM, എഡിറ്റിങ് ഫോർ EDM, സൗണ്ട് ഫോർ EDM, റൈറ്റിങ് ഫോർ EDM.
* അണ്ടർ ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് (3വർഷം): അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് ഡിസൈൻ.
* പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം): ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്.
FTII പുണെ കോഴ്സുകളുടെ വിശദാംശങ്ങൾ www. ftii.ac.in ലും SRFTI കൊൽക്കത്ത കോഴ്സുകളുടെ വിവരങ്ങൾ www. srfti.ac.in ലും ലഭിക്കും. സമഗ്ര വിവരങ്ങളടങ്ങിയ ‘ജെറ്റ് 2022-23 ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.